Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമെകുനു ചുഴലിക്കാറ്റ്​...

മെകുനു ചുഴലിക്കാറ്റ്​ കാറ്റഗറി രണ്ട്​ വിഭാഗത്തിൽ; ദോഫാറിൽ മഴ തുടരുന്നു

text_fields
bookmark_border
മെകുനു ചുഴലിക്കാറ്റ്​ കാറ്റഗറി രണ്ട്​ വിഭാഗത്തിൽ; ദോഫാറിൽ മഴ തുടരുന്നു
cancel

മസ്​കത്ത്​: മെകുനു ചുഴലിക്കാറ്റിന്​ ശക്​തിയേറി. കാറ്റഗറി രണ്ട്​ വിഭാഗത്തിലാണ്​ ചുഴലിക്കാറ്റ്​ ഇപ്പോഴുള്ളതെന്ന്​ ഒമാൻ സിവിൽ ഏവിയേഷൻ പൊതുഅതോരിറ്റി ട്വിറ്ററിൽ അറിയിച്ചു. കാറ്റി​​​െൻറ കേന്ദ്രഭാഗത്തിന്​ 167 കിലോമീറ്റർ മുതൽ 175 കിലോമീറ്റർ വരെയാണ്​ വേഗത. ഒമാനിലെ തെക്കൻ തീരമായ ദോഫാർ ഗവർണറേറ്റിലേക്കാണ്​ കാറ്റി​​​െൻറ ദിശ. തീരത്ത്​ നിന്ന്​ 150 കിലോമീറ്റർ അകലെയാണ്​ കാറ്റ്​ നിലവിൽ ഉള്ളതെന്ന്​ സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി വെളളിയാഴ്​ച ഉച്ചക്ക്​ പന്ത്രണ്ട്​ മണിക്ക്​ പുറപ്പെടുവിച്ച മുന്നറിയിപ്പ്​ സന്ദേശത്തിൽ പറയുന്നു.

ചുഴലിക്കാറ്റി​​​െൻറ ഭാഗമായുള്ള ​പ്രധാന മേഘമേലാപ്പുകൾ തീരത്ത്​ നിന്ന്​ 40 കിലോമീറ്റർ അകലെയാണ്​ ഇപ്പോൾ ഉള്ളത്​.  കാറ്റി​​​െൻറ കേന്ദ്രഭാഗം ഇന്ന്​ വൈകുന്നേരം നാലുമണിക്കും രാത്രി പ​​ന്ത്രണ്ട്​ മണിക്കുമിടയിൽ തീരത്തെത്തുമെന്നും അറിയിപ്പിൽ പറയുന്നു. കാറ്റ്​ തീരത്ത്​ എത്തുന്നതോടെ 200 മുതൽ 600 മില്ലീമീറ്റർ വരെ മഴ പെയ്യാനും സാധ്യതയുണ്ട്​. 

കാറ്റ്​ തീരത്തോട്​ അടുത്തതി​​​െൻറ ഫലമായി വ്യാഴാഴ്​ച രാത്രി മുതൽ ദോഫാർ ഗവർണറേറ്റി​​​െൻറ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്​. ചുഴലിക്കാറ്റ്​ ആദ്യം കരതൊടുമെന്ന്​ കരുതുന്ന സദായിലും സമീപപ്രദേശമായ മിർബാത്തിലും സാമാന്യം ശക്​തിയോടെയുള്ള കാറ്റും മഴയും ഉണ്ട്​. സലാല നഗരത്തിൽ വ്യാഴാഴ്​ച രാത്രി മുതൽ സാമാന്യം നല്ല പെയ്യുന്നുണ്ട്​. സലാല നഗരത്തി​​​െൻറ പലയിടത്തും വെള്ളക്കെട്ടുണ്ട്​. വാദികളും രൂപപ്പെട്ടിട്ടുണ്ട്​.   സദാ, മിർബാത്ത്​, ഹാസിക്ക്​ തുടങ്ങിയ സ്​ഥലങ്ങളിൽ ചിലയിടത്ത്​ റോഡിലേക്ക്​ പാറക്കെട്ടുകളും മണ്ണും വീണിട്ടുണ്ട്​. മലമുകളിൽ നിന്നുള്ള അരുവികളും വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിട്ടുണ്ടെന്ന്​ പ്രദേശവാസികൾ പറഞ്ഞു.  കടൽ പ്രക്ഷുബ്​ധമാണ്​. കാറ്റ്​ തീരത്ത്​ എത്തുന്നതോടെ തിരമാലകൾ പ​ന്ത്രണ്ട്​ മീറ്റർ വരെ ഉയരുമെന്നാണ്​ മുന്നറിയിപ്പ്​. 

കടൽക്ഷോഭത്ത തുടർന്നുള്ള തീരദേശ റോഡുകളിൽ ഇന്നലെ രാത്രി മുതൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്​. മഴയും കടൽക്ഷോഭവും മൂലം തീരദേശ റോഡുകളിൽ പലതിലും വെള്ളമുയർന്നിട്ടുണ്ട്​. അപകട സാധ്യത കണക്കിലെടുത്ത്​ സദാ, താഖ തുടങ്ങിയ സ്​ഥലങ്ങ​ളിൽ തീരപ്രദേശത്തും താഴ്​ന്ന പ്രദേശങ്ങളിലും അപകട സാധ്യതയേറിയ മേഖലകളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറ്റി. ഏതാണ്ട്​ ഒന്നേകാൽ ലക്ഷത്തോളം ഇന്ത്യക്കാരാണ്​ ദോഫാർ ഗവർണറേറ്റിലുള്ളത്​. ഇതിൽ എൺപത്​ ശതമാനവും മലയാളികളാണ്​. ജനങ്ങളെ ഒഴിപ്പിച്ചതും പ്രശ്​നബാധിതവുമായ മേഖലകളിൽ വെള്ളിയാഴ്​ച ജുമുഅ നടന്നില്ല. ജുമുഅ നടത്തേണ്ടതില്ലെന്ന്​ ഒൗഖാഫ്​ മതകാര്യ മന്ത്രാലയം അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsCyclone Mekunu
News Summary - cyclone mekunu- Gulf news
Next Story