'ഗതി' ചുഴലിക്കാറ്റ് സോമാലിയയിൽ ആഞ്ഞടിച്ചു
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട 'ഗതി' ചുഴലിക്കാറ്റ് സോമാലിയയിൽ ആഞ്ഞടിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് കാറ്റ് കര തൊട്ടത്.
മണിക്കൂറിൽ 129 കിലോമീറ്റർ വരെ വേഗമുള്ള ഗ്രേഡ് ഒന്ന് ചുഴലിക്കൊടുങ്കാറ്റായാണ് 'ഗതി' തീരത്തോട് അടുത്തത്. കര തൊട്ടപ്പോൾ കാറ്റിെൻറ ശക്തി കുറഞ്ഞതായി അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സോമാലിയയുടെ വടക്കുഭാഗത്തായാണ് കനത്ത മഴയുടെ അകമ്പടിയോടെ കാറ്റ് കരതൊട്ടത്. സോമാലിയയിൽ നേരിട്ട് അടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ് 'ഗതി'യെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
ഇതിെൻറ ഭാഗമായുള്ള മേഘക്കൂട്ടങ്ങൾ യമെൻറ തീരപ്രദേശങ്ങൾ, ദോഫാർ എന്നിവിടങ്ങളിലേക്കും എത്തിയിട്ടുണ്ട്. ദോഫാറിൽ ഇന്നും നാളെയുമായി ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

