ഒമാനിൽ സൈബർ ആക്രമണ ശ്രമങ്ങൾ കുത്തനെ വർധിച്ചു
text_fieldsമസ്കത്ത്: രാജ്യത്ത് സൈബർ ആക്രമണ ശ്രമങ്ങൾ കുത്തനെ വർധിച്ചതായി കണക്കുകൾ. ഇൗ വർഷം ഇതുവരെ 1839 സംഭവങ്ങളാണ് ഉണ്ടായത്. കഴിഞ്ഞവർഷം മൊത്തം 1744 സൈബർ സുരക്ഷാ ഭീഷണികൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥാനത്താണിതെന്നും ഒമാൻ നാഷനൽ സെർട്ട് (കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം) ഡയറക്ടർ ജനറൽ എൻജിനീയർ ബദർ അലി അൽ സാൽഹി പറഞ്ഞു.
കഴിഞ്ഞവർഷം മുതലാണ് ആക്രമണ ശ്രമങ്ങളിൽ കുത്തനെ ഉയർച്ച രേഖപ്പെടുത്തിയത്. 2015ൽ 509 ശ്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതാണ് കഴിഞ്ഞ വർഷം 1744 ആയി ഉയർന്നത്. കൃത്യമായ ഇടപെടലുകൾക്ക് ഒപ്പം സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്കങ്ങളുമാണ് ഇത്തരം ആക്രമണ ഭീഷണികൾ ചെറുക്കാൻ രാജ്യത്തിന് സഹായകരമായതെന്നും നാലാമത് ദേശീയ സൈബർ സെക്യൂരിറ്റി ഡ്രില്ലിൽ സംസാരിക്കവേ ഡയറക്ടർ ജനറൽ പറഞ്ഞു.
വെബ്സൈറ്റുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആഗോളതലത്തിൽ തന്നെ വർധിച്ചുവരുകയാണ്. 2015ൽ ഇത്തരത്തിൽ 1.1 ദശലക്ഷം സംഭവങ്ങൾ ഉണ്ടായത് കഴിഞ്ഞ വർഷം 83.5 ദശലക്ഷമായി വർധിച്ചു. റാൻസംവെയർ ആക്രമണ ഫലമായി വിവിധ രാജ്യങ്ങളിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് വലിയ തുകയുടെ നഷ്ടമാണ് ഉണ്ടായത്. എന്നാൽ, ഒമാനിൽ ഇത്തരത്തിൽ ആക്രമണ ശ്രമങ്ങൾ ഉണ്ടായെങ്കിലും അവ ഫലപ്രാപ്തിയിൽ എത്തിയില്ല. സൈബർ ആക്രമണങ്ങൾ ഉണ്ടാകുേമ്പാൾ ഇടപെടുന്നതിനൊപ്പം ആക്രമണ സാധ്യത ഒഴിവാക്കുന്നതിന് വേണ്ട മാർഗനിർദേശങ്ങളും മുന്നറിയിപ്പുകളും െഎ.ടി.എ നൽകിവരുന്നുണ്ടെന്നും അവ പിന്തുടരണമെന്നും ബദർ അലി അൽ സാൽഹി പറഞ്ഞു. ഒമാൻ ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിക്കുവേണ്ടി ഒമാൻ നാഷനൽ സെർട്ട് സംഘടിപ്പിച്ച സുരക്ഷാഡ്രിൽ ഇന്ന് സമാപിക്കും. വിവിധ സർക്കാർ വകുപ്പുകളിൽനിന്നായി 34 പേരാണ് പരിപാടിയിൽ പെങ്കടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
