സര്‍ക്കാര്‍ ഭൂമി പ്രവാസിക്ക് വിറ്റ് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ തുടരന്വേഷണത്തിന് വിധി
text_fieldsമസ്കത്ത്: സര്‍ക്കാര്‍ ഭൂമി പ്രവാസിക്ക് വിറ്റ് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ അഞ്ചുവര്‍ഷത്തിനു ശേഷം തുടര്‍ അന്വേഷണം നടത്താന്‍ കോടതി വിധി. വ്യാജരേഖ ചമച്ച് ഭൂമി വില്‍പന നടത്തി മസ്കത്തില്‍ പ്രവാസിയായ കോഴിക്കോട്, അത്തോളി, ഉള്ള്യേരി സ്വദേശി നടുത്തലക്കല്‍ സത്യന്‍െറ കൈയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പുതിയ പ്രതികളെ കക്ഷി ചേര്‍ത്ത് തുടരന്വേഷണം നടത്താന്‍ പേരാമ്പ്ര കോടതിയാണ് ഉത്തരവിട്ടത്. 2011ലാണ് സ്ഥലം വില്‍പന നടത്തിയവര്‍ക്കും സര്‍ക്കാര്‍ ഭൂമി വില്‍പന നടത്താന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ സത്യന്‍ പരാതി നല്‍കിയത്. നാലുവര്‍ഷത്തിന് ശേഷം തുടര്‍ അന്വേഷണ വിധിയിലൂടെ തനിക്ക് നീതി ലഭിക്കുമെന്നും തന്‍െറ പണം തിരിച്ചുലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് മസ്കത്തില്‍ ജോലി ചെയ്യുന്ന സത്യന്‍. കേസില്‍ പ്രതിയായിരുന്നിട്ടും അന്ന് എഫ്.ഐ.ആറില്‍ പേരുവരാതിരുന്ന രണ്ടുപരെ കൂടി കേസില്‍ പ്രതിചേര്‍ത്ത് കേസ് തുടരന്വേഷണം നടത്തണമെന്നാണ് കോടതി അത്തോളി പൊലിസിനോട് ആവശ്യപ്പെട്ടത്.
2008 മേയിലാണ് സത്യന്‍ നാട്ടിലുള്ള സഹോദരന്‍ രാജന്‍ മുഖേന എല്‍ദോ തോമസ് എന്നയാളില്‍ നിന്ന് സെന്‍റിന് 5400 രൂപ എന്ന നിരക്കില്‍ 3.4 ഏക്കര്‍ ഭൂമി വാങ്ങുന്നത്. മൊത്തം 16 ലക്ഷം രൂപയാണ് അന്ന് ഭൂമിക്ക് നല്‍കിയത്. കബളിപ്പിക്കലിന് ഇരയായ സത്യന്‍െറ അവസ്ഥ 2011 ല്‍ ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നത്തെ വില്ളേജ് ഓഫിസര്‍, നടുവണ്ണൂര്‍ സബ് രജിസ്ട്രാര്‍ എന്നിവര്‍ അടങ്ങിയ ഭൂമാഫിയയാണ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ ഭൂമിയാണെന്ന നിലയില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റും കുടിക്കട സര്‍ട്ടിഫിക്കറ്റും നല്‍കിയത്. ദിവസങ്ങള്‍ക്കുശേഷം നികുതി പുതുക്കാന്‍ കൈവശരേഖ നല്‍കിയ നടുവണ്ണൂര്‍ രജിസ്റ്റര്‍ ഓഫിസില്‍ ചെന്നപ്പോഴാണ് ഭൂമി തട്ടിപ്പ് പുറത്തുവരുന്നത്. എല്‍ദോ തോമസിന് വില്ളേജില്‍ 3.4 ഏക്കര്‍ ഭൂമിയില്ളെന്ന് അറിഞ്ഞതോടെ ലക്ഷങ്ങള്‍ ചെലവിട്ട് ഭൂമി റീസര്‍വേ ചെയ്യുകയായിരുന്നുവെന്ന് സത്യന്‍ പറയുന്നു. റീ സര്‍വേ നടപടിക്കൊടുവില്‍ 1.12 ഏക്കര്‍ സ്ഥലം മാത്രമാണ് എല്‍ദോയുടെ കൈവശമുള്ളതെന്നാണ് കണ്ടത്തെിയത്. അന്ന് മധ്യസ്ഥര്‍ മുഖേന ബാക്കി വരുന്ന പത്തുലക്ഷം രൂപ തരാമെന്ന് കരാറുണ്ടാക്കിയെങ്കിലും അത് നല്‍കാത്തതിനെ തുടര്‍ന്നാണ് 2011ല്‍ പരാതി നല്‍കുന്നത്. അന്നത്തെ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പിയാണ് കേസ് അന്വേഷിച്ച് കോടതിയിലത്തെിച്ചത്.
പിന്നീട് അധികൃതരുടെ ഭാഗത്തുനിന്ന് ചലനങ്ങളൊന്നുമില്ലാതെ വന്നപ്പോള്‍ മുഖ്യമന്ത്രി മുതല്‍ ജില്ലാ കലക്ടര്‍ വരെ ഉന്നതാധികാരികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും യാതൊരു അനക്കവുമുണ്ടായില്ളെന്ന് സത്യന്‍ പറയുന്നു. പിണറായി വിജയന്‍, രമേശ് ചെന്നിത്തല, കെ.ടി ജലീല്‍, പരേതനായ ഇ. അഹമദ്, കെ. സി വേണുഗോപാല്‍, വയലാര്‍ രവി എന്നിവര്‍ക്ക് നേരിട്ട് തെളിവുകള്‍ സഹിതം പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ളെന്നാണ് സത്യന്‍ പറയുന്നത്. പ്രതികള്‍ എല്ലാം ഉന്നത ബന്ധമുള്ളവരും രാഷ്ട്രീയ സ്വാധീനമുള്ളവരും എല്ലാ വിഭാഗം രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുള്ളതുകൊണ്ടുമാണ് കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്തതെന്നാണ് സത്യന്‍ പറയുന്നത്. കോടതിയെങ്കിലും തനിക്കനൂകുലമായി വിധി പുറപ്പെടുവിക്കുമെന്നും തന്നില്‍നിന്ന് തട്ടിയെടുത്ത പണം തിരിച്ചുനല്‍കുമെന്നും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് സത്യന്‍ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
