Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കസ്റ്റംസ് കാര്യക്ഷമത: ഒമാന് ഒമ്പതാം റാങ്ക്

text_fields
bookmark_border
2023-ലെ റാങ്കിങ്ങിൽ 47-ാം സ്ഥാനത്തായിരുന്നു ഒമാൻ; വലിയ നേട്ടമെന്ന് ലോകബാങ്ക് റിപ്പോർട്ട്
കസ്റ്റംസ് കാര്യക്ഷമത: ഒമാന് ഒമ്പതാം റാങ്ക്
cancel
camera_alt

ഒമാനിലെ വാണിജ്യ തുറമുഖങ്ങളിലൊന്ന്

മസ്കത്ത്: കസ്റ്റംസ് കാര്യക്ഷമതയിലും ചരക്ക് നീക്കത്തിന്റെ വേഗതയിലും ആഗോളതലത്തിൽ നേട്ടം കൈവരിച്ച് ഒമാൻ സുൽത്താനേറ്റ്. ലോകബാങ്ക് പുറത്തുവിട്ട 2025-ലെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് പ്രകാരം ഒമാൻ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനം സ്വന്തമാക്കി. 2023-ലെ റാങ്കിങ്ങിൽ 47-ാം സ്ഥാനത്തായിരുന്ന ഒമാൻ, ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഈ കുതിച്ചുചാട്ടം നടത്തിയതെന്ന് റോയൽ ഒമാൻ പൊലീസിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് അറിയിച്ചു.

സുൽത്താനേറ്റിൽ നടപ്പാക്കിയ അതിവേഗ ഡിജിറ്റൽ പരിവർത്തനം, ലളിതമാക്കിയ കസ്റ്റംസ് നടപടിക്രമങ്ങൾ, വാണിജ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ആധുനിക സംവിധാനങ്ങൾ എന്നിവയാണ് ഈ വിജയത്തിന് പിന്നിൽ. നൂതന സാങ്കേതികവിദ്യകളുടെയും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിത പ്രവർത്തനങ്ങളുടെയും ഫലമായി ചരക്കുകൾ പരിശോധിക്കാനും വിട്ടയക്കുന്നതിനുമുള്ള സമയപരിധി ഗണ്യമായി കുറക്കാൻ ഒമാന് സാധിച്ചതായി ലോകബാങ്ക് റിപ്പോർട്ട് അടിവരയിടുന്നു. ആഗോളതലത്തിലുള്ള വിവരവിനിമയം, സ്മാർട്ട് റിസ്ക് മാനേജ്‌മെന്റ് സിസ്റ്റം, പ്രീ-ക്ലിയറൻസ് സംവിധാനങ്ങൾ, പൂർണമായ ഇലക്ട്രോണിക് കസ്റ്റംസ് ക്ലിയറൻസ് എന്നിവ ഈ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ഒമാന്റെ സിംഗിൾ വിൻഡോ കസ്റ്റംസ് പ്ലാറ്റ്‌ഫോമായ ‘ബയാൻ’ വഴിയുള്ള നടപടികളുടെ ഏകീകരണവും വിവിധ ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനവും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിൽ വലിയ സഹായകരമായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Customs efficiency: Oman ranks ninth
Next Story