ഉപഭോക്തൃ സേവനം: ദിയാം മുൻകരുതൽ നടപടികൾ ഏർപ്പെടുത്തി
text_fieldsമസ്കത്ത്: ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചില മുൻകരുതൽ നടപടികൾ ഏർപ്പെടുത്തിയതായി ജല പൊതുഅതോറിറ്റി (ദിയാം) അറിയിച്ചു. ചില സേവന കേന്ദ്രങ്ങളിലെ ഉപഭോക്താക്കളുടെ തിരക്ക് ഒഴിവാക്കുന്നതിനും ജനങ്ങളുടെയും ഉപഭോക്താക്കളുടെയും ആരോഗ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിെൻറയും ഭാഗമായാണ് നടപടി.
സീബ് വിലായത്തിലെ സേവന വിഭാഗത്തിെൻറ വൈകുന്നേരത്തെ ഷിഫ്റ്റിെൻറ പ്രവർത്തന സമയം നീട്ടിയിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിലെ സേവന കേന്ദ്രങ്ങളിൽ ഇലക്ട്രോണിക് രീതിയിലോ, വെബ്സൈറ്റ് വഴിയോ ഇ-ദിയാം ആപ്പ് വഴിയോ ലഭ്യമായ സേവനങ്ങൾ നൽകുന്നത് തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. സെൽഫ റീഡിങ്, ഫൈനൽ ഇൻവോയിസ്, ഉയർന്ന ഉപഭോഗ റിപ്പോർട്ട്, താരിഫ് മാറ്റം, ഉപഭോക്താക്കളുടെ വിവരങ്ങൾ പുതുക്കൽ, ബിൽ സ്റ്റേറ്റ്മെൻറ് തുടങ്ങിയ സേവനങ്ങളും തൽക്കാലത്തേക്ക് ലഭ്യമാകില്ല. ഇലക്ട്രോണിക് സേവനങ്ങൾ വഴി പുതിയ കണക്ഷനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഒക്ടോബർ അവസാനം വരെ നിർത്തിവെച്ചിട്ടുണ്ട്. ഇൗ സേവനത്തിൽ നവീകരണം വരുത്തുന്നതിെൻറ ഭാഗമായാണ് നടപടി.
മസ്കത്ത് ഗവർണറേറ്റിൽ ഒഴിച്ചുള്ള സേവനകേന്ദ്രങ്ങളിലാകും പുതിയ അപേക്ഷകൾ സ്വീകരിക്കുക. അപേക്ഷകൾ തുടർച്ചയായി അയക്കേണ്ടതില്ലെന്നും ദിയാം അറിയിച്ചു. ഇത് അപേക്ഷകൾ ആവർത്തിക്കാനും പൂർത്തീകരിക്കാനുള്ള കാലതാമസത്തിന് വഴിയൊരുക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

