അൽ അശ്ഖറ ഫെസ്റ്റിവലിന് തിരശ്ശീല; സന്ദർശകരായെത്തിയത് 4,30,000 ലധികംപേർ
text_fieldsഅല്‍ അശ്ഖറ ഫെസ്റ്റിവലിൽനിന്ന്
മസ്കത്ത്: അൽ അശ്ഖറ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് സമാപിച്ചു. ഒമാന്‍ അകത്തും പുറത്തും നിന്നായി 4,30,000 ലധികം സന്ദർശകരാണ് എത്തിയത്. മുൻ പതിപ്പിനെ അപേക്ഷിച്ച് ഒരു ലക്ഷത്തിന്റെ വർധനയാണുണ്ടായത്. 20 പ്രാദേശിക ഉൽപാദകരും അഞ്ച് കരകൗശല വിദഗ്ധരും ഉൾപ്പെടെ 27 ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പങ്കാളിത്തമുണ്ടായതായി ജഅലാൻ ബനി ബു അലി വാലിയും സംഘാടക സമിതി ചെയർമാനുമായ മുഹമ്മദ് ബിൻ ഹമീദ് അൽ ഗബ്ഷി ചൂണ്ടിക്കാട്ടി. 121ലധികം താൽക്കാലിക തൊഴിലവസരങ്ങളും പരിപാടി സൃഷ്ടിച്ചു.
തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബാനി ബു അലിവിലായത്തിൽ സ്ഥിതി ചെയ്യുന്ന കടൽത്തീര പട്ടണമായ അൽ അഷ്ഖറയിലായിരുന്നു ഫെസ്റ്റിവൽ നടന്നിരുന്നത്. ആഗസ്റ്റ് ഒമ്പതുവരെ നടന്ന പരിപാടി സന്ദര്‍ശകർക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. പൈതൃകം, വിനോദം, വിനോദസഞ്ചാരം, സംസ്കാരം തുടങ്ങിയ മേഖലകളുകളുയി ബന്ധപ്പെട്ട വ്യത്യസ്ത പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറി. ജഅലാന്‍ ബനീ ബൂ അലി വിലായത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഫെസ്റ്റിവല്‍ പരിപാടികള്‍ അരങ്ങേറി. വിവിധ സാമ്പത്തിക, സാമൂഹിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട് വിനോദ, പ്രോത്സാഹന, സാംസ്കാരിക പരിപാടികളാണ് കാണികള്‍ക്കായി ഒരുക്കിയിരുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണക്കുക, തുടങ്ങിയവയായിരുന്നു ഉത്സവത്തിന്റെ പ്രാഥമിക ലക്ഷ്യം. ഗവര്‍ണറേറ്റിലെ പുരാവസ്തു സാംസ്കാരിക സ്ഥലങ്ങള്‍ സന്ദര്‍ശകര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമായി ഫെസ്റ്റിവല്‍ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

