മനാമ: എല്ലാ നോട്ടുകളും ഇറക്കുമതി ചെയ്ത കറൻസികളും അണുവിമുക്തമാക്കണമെന്ന് സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈൻ ധനവിനിമയ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
കൊറോണ വൈറസ് വയാപനം തടയുന്നതിനാണ് നടപടി. അൾട്രാവയലറ്റ് അണുനശീകരണ രശ്മികൾ ഉപയോഗിച്ചോ നോട്ടുകൾ 72 മണിക്കൂർ െഎസൊലേഷനിൽ വെച്ചോ അണുനശീകരണം നടത്താനാണ് നിർദേശം. ജീവനക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.