സാംസ്കാരിക ഉദാരവത്കരണത്തെ പ്രതിരോധിക്കണം -ആര്.എസ്.സി
text_fieldsകെ.പി.എ വഹാബ് തങ്ങള്‍, ടി.കെ. മുനീബ് കൊയിലാണ്ടി, വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ
മസ്കത്ത്: പുതിയകാലത്തെ യുവതയെ അധാര്‍മികതയിലേക്കും അരാജകത്വത്തിലേക്കും നയിക്കാനാണ് ലിബറലിസ്റ്റുകള്‍ ശ്രമിക്കുന്നതെന്നും അതിനെ പ്രതിരോധിക്കാന്‍ യുവാക്കള്‍ തയാറാവണമെന്നും ആര്.എസ്.സി ഒമാന്‍ നാഷനല്‍ യൂത്ത് കണ്‍വീൻ അഭിപ്രായപ്പെട്ടു. ലിബറലിസ്റ്റ് ആശയങ്ങള്‍ സമൂഹത്തില്‍ നിര്‍മാണാത്മകമായ ഒന്നും കൊണ്ടുവരുന്നില്ലെന്നും പകരം അധാര്‍മികതയില്‍ യൗവനത്തെ തളച്ചിടാനാണ് ശ്രമിക്കുന്നതെന്നും സംഗമം വിലയിരുത്തി.
'നമ്മളാവണം' എന്ന പ്രമേയത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി നടന്നുവരുന്ന മെംബര്‍ഷിപ് കാമ്പയിനിന്റെ സമാപനമായാണ് നാഷനല്‍തല യൂത്ത് കണ്‍വീന്‍ സംഘടിപ്പിച്ചത്. ഒമാനിലെ വിവിധ സോണുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ നിസാം കതിരൂര്‍ അധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ ഭാഗമായി ചര്‍ച്ച, സംവാദം, പഠനം സെഷനുകള്‍ എന്നിവ നടന്നു. ഐ.സി.എഫ് സീബ് സെന്‍ട്രല്‍ ചെയര്മാന് ഇസ്മായില്‍ സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു.
ആര്.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ പ്രതിനിധികളായ നിസാര്‍ പുത്തന്‍പള്ളി, അബ്ദുല്‍ ഹമീദ് സഖാഫി പുല്ലാര, ശിഹാബ് തൂണേരി, അബ്ദുല്‍ അഹദ്, പി.ടി. യാസര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. പരിപാടിയില്‍ വെച്ച് 2023-24 കാലയളവിലേക്കുള്ള ആര്.എസ്.സി ഒമാന്‍ നാഷനല്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
ഭാരവാഹികളായി ചെയര്മാന്: കെ.പി.എ. വഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി: ടി.കെ. മുനീബ് കൊയിലാണ്ടി, എക്സിക്യൂട്ടിവ് സെക്രട്ടറി: വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ, ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍: ശിഹാബ് പയ്യോളി, ഫബാരി കുറ്റിച്ചിറ, ഫിനാന്‍സ് സെക്രട്ടറിമാര്‍: ഹനീഷ് കൊയിലാണ്ടി, മുസ്തഫ വടക്കേക്കാട്, മീഡിയ സെക്രട്ടറിമാര്‍: നഈം തലശ്ശേരി, ശിഹാബ് കാപ്പാട്, കലാലയം സെക്രട്ടറിമാര്‍: ഫവാസ് കൊളത്തൂര്‍, ഖാസിം മഞ്ചേശ്വരം, വിസ്ഡം സെക്രട്ടറിമാര്‍: മിസ്ഹബ് കൂത്തുപറമ്പ്, സജ്നാസ് പഴശ്ശി എന്നിവരെ തെരഞ്ഞെടുത്തു. ടി.കെ. മുനീബ് സ്വാഗതവും ശരീഫ് സഅദി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

