സി.എസ്.ഐ സെന്റ് ജെയിംസ് ചര്‍ച്ച് സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
text_fieldsസി.എസ്.ഐ സെന്റ് ജെയിംസ് ചര്‍ച്ച് സുവര്‍ണ ജൂബിലി സമ്മേളനത്തിന്റെ സമാപന ചടങ്ങിൽനിന്ന്
മസ്കത്ത്: മസ്കത്ത് സി.എസ്.ഐ സെന്റ് ജെയിംസ് ഇടവകയുടെ ഒരു വർഷം നീണ്ടുനിന്ന സുവർണജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സി.എസ്.ഐ സെന്റ് ജെയിംസ് ദേവാലയത്തിൽ നടന്ന സമാപന പൊതുസമ്മേളനത്തിൽ സി.എസ്.ഐ മധ്യകേരള മഹാഇടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ മുഖ്യാതിഥിയായി അധ്യക്ഷതവഹിച്ചു.
തിരുവല്ല മണ്ഡലം എം.എല്‍.എ മാത്യു ടി. തോമസ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ സഭകളിലെ ആത്മീയ നേതാക്കളും സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങ് ധന്യമാക്കി. ഇടവക വികാരി റവ. ജോസഫ് തോമസ് അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ വര്‍ക്കി ചാക്കോ (രാജേഷ്), ജോയന്റ് കണ്‍വീനര്‍ വര്‍ഗീസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച് കമ്മിറ്റി, ജൂബിലി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടികള്‍ വിജയകരമായി സംഘടിപ്പിച്ചു. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജൂബിലി റാലിയിൽ സഭാംഗങ്ങള്‍, യുവജനങ്ങള്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു. 1976 ഫെബ്രുവരി 14നാണ് മസ്കത്ത് സി.എസ്.ഐ സെന്റ് ജെയിംസ് ഇടവക സ്ഥാപിതമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

