സഞ്ചാരികളുമായി ക്രൂസ് കപ്പൽ ഖസബ് തുറമുഖത്തെത്തി
text_fieldsവിനോദസഞ്ചാരികളുമായി എം.എസ്.സി ഓപ്പറ ആഡംബര കപ്പൽ ഖസബ് തുറമുഖത്തെത്തിയപ്പോൾ
മസ്കത്ത്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളുമായി ആഡംബര കപ്പൽ ഖസബ് തുറമുഖത്തെത്തി.
2,240 യാത്രക്കാരുമായി എം.എസ്.സി ഓപ്പറ ക്രൂസ് കപ്പലാണ് കഴിഞ്ഞ ദിവസം തുറമുഖത്ത് നങ്കൂരമിട്ടത്. വിനോദസഞ്ചാരികൾക്കും കപ്പലിനും മുസന്ദം ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് ഊഷ്മളമായ സ്വീകരണം നൽകി.
ശൈത്യകാല ടൂറിസത്തിന്റെ ഭാഗമായി ഇതിനകം നിരവധി ക്രൂസ് കപ്പലുകളാണ് രാജ്യത്തെ വിവിധ തുറമുഖങ്ങളിലെത്തിയത്. സഞ്ചാരികളെ ആകർഷിക്കാനായി പൈതൃക ടൂറിസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വരും ദിവസങ്ങളിലും കൂടുതൽ കപ്പലുകൾ മത്രയടക്കമുള്ള തുറമുഖങ്ങളിൽ എത്തിച്ചേരും. സഞ്ചാരികളുടെ വരവ് ടൂറിസം രംഗത്തും പുത്തനുണർവ് പകർന്നിട്ടുണ്ട്.

