ക്രൂസ് സീസൺ; വ്യാപാരികൾക്ക് പ്രതീക്ഷയേകി മത്ര സൂഖിൽ സഞ്ചാരികളെത്തി
text_fieldsകഴിഞ്ഞ ദിവസം മത്ര സൂഖിൽ എത്തിയ വിനോദ സഞ്ചാരികൾ
മത്ര: ടൂറിസ്റ്റുകളുമായി ആഡംബര കപ്പലുകള്‍ മത്ര തുറമുഖത്ത് നങ്കൂരമിട്ട് തുടങ്ങിയതോടെ സൂഖ് സഞ്ചാരികളാല്‍ നിറഞ്ഞു. സൂഖ്ളലാം, പോര്ബമ്പ തുടങ്ങിയ വിനോദ സഞ്ചാരികളെ മാത്രം ആശ്രയിക്കുന്ന സൂഖുകളിലൂടെ കാഴ്ചകള്‍ കണ്ടും സാധനങ്ങള്‍ വാങ്ങിയും സഞ്ചാരികള്‍ ചുറ്റിയടിച്ചു.
മത്ര ഫിഷ് മാർക്കറ്റ് മുതല്‍ റിയാം പാര്‍ക്ക് വരെയുള്ള കോര്‍ണിഷ് നടപ്പാതകളില്‍ സഞ്ചാരികള്‍ കോര്‍ണിഷിന്റെ മനോഹാരിത ആസ്വദിച്ച് നീങ്ങുന്ന നീണ്ട നിര കാണാനായി.
വിവിധ രാജ്യങ്ങളിൽനിന്നുള്ള രണ്ടായിരത്തിനു മുകളില്‍ സഞ്ചാരികളാണ് കഴിഞ്ഞ ദിവസം എത്തിയ ക്രൂസ് കപ്പലിലുണ്ടായിരുന്നത്. വലിയ തോതില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന പ്രവണതകൾ സഞ്ചാരികളില്‍ കാണാനില്ലെങ്കിലും കൗതുകം തോന്നുന്നതും അവരുടെ നാടുകളില്‍ ലഭ്യമല്ലാത്തതുമായ പരമ്പരാഗത സാധനങ്ങൾ സ്വന്തമാക്കുന്ന നിരവധി പേരുണ്ടായിരുന്നു. കപ്പലുകള്‍ കൂടുതലായി എത്തുന്നതോടെ വിപണിയും ഉഷാറാകും എന്നാണ് കച്ചവടക്കാർ പറയുന്നത്.
മധ്യാഹ്ന വിശ്രമം ഒഴിവാക്കി കടകള്‍ അടക്കാതെയാണ് കച്ചവടക്കാര്‍ സഞ്ചാരികളെ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

