ക്രോവ് -ഇൻവെസ്റ്റ് ഒമാൻ നിക്ഷേപക ഗൈഡ് പുറത്തിറക്കി
text_fieldsക്രോവ് -ഇൻവെസ്റ്റ് ഒമാൻ നിക്ഷേപക ഗൈഡ് പുറത്തിറക്കുന്ന ചടങ്ങിൽനിന്ന്
മസ്കത്ത്: ഒമാനിലെ മുൻനിര അക്കൗണ്ടിങ്, കൺസൾട്ടന്റ് സ്ഥാപനമായ ക്രോവ് ഒമാൻ, ഇൻവെസ്റ്റ് ഒമാനുമായി ചേർന്ന് തയാറാക്കിയ ‘ഡൂയിങ് ബിസിനസ് ഇൻ ഒമാൻ’ ഗൈഡ് പ്രകാശനം ചെയ്തു. ഒമാനിലെ അതിവേഗം വികസിക്കുന്ന വിപണിയിൽ നിക്ഷേപാവസരങ്ങൾ തേടുന്നവർക്ക് സഹായകമായ ഈ സമഗ്ര ഗൈഡിന്റെ 12ാമത്തെ പതിപ്പാണ് പുറത്തിറക്കിയത്. ഖുറം ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ വാണിജ്യ-വ്യവസായ-നിക്ഷേപക പ്രോൽസാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ് പ്രകാശനം നിർവഹിച്ചു. സയ്യിദ് ഹമൂദ് ബിൻ കൈസ് ബിൻ താരിഖ് അൽ സഈദ് ചടങ്ങിൽ വിശിഷ്ടാതിഥിയായി. ക്രോവ് ഒമാന്റെ മുപ്പതാം വാർഷികാഘോഷവും ഇതോടൊപ്പം നടന്നു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ബിസിനസ് ലീഡേഴ്സ്, ക്ലയന്റുകൾ, പങ്കാളികൾ തുടങ്ങിയവർ പങ്കാളികളായി. ‘സ്ഥാപനത്തിന്റെ അഭിമാനകരമായ വളർച്ചക്ക് നൽകിയ പിന്തുണക്കും വിശ്വാസത്തിനും ഒമാൻ സർക്കാരിനോടും ജനങ്ങളോടും നന്ദി രേഖപ്പെടുത്തിയ ഡോ. ഡേവിസ് കല്ലൂക്കാരൻ, വരും വർഷങ്ങളിലും ഉന്നത നിലവാരവും നൂതനാശയങ്ങളും സമൂഹത്തിന് പ്രയോജനകരമായ സംഭാവനകളും തുടരുമെന്ന് വ്യക്തമാക്കി.
സ്ഥാപനത്തിന് അടിത്തറ പാകിയവർക്കുള്ള ആദരിക്കൽ ചടങ്ങ് നടന്നു. കൂടാതെ 10 മുതൽ 20 വർഷത്തിലധികം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു. ചടങ്ങിൽ സംസാരിച്ച ക്രോവ് യു.എ.ഇ മാനേജിങ് പാർട്ണർ സായിദ് മാനിയാർ, ക്രോവ് മാക് ഗസാലിയുടെ സ്ഥാപക പങ്കാളി മുന അൽ ഗസാലി , നികുതി ഉപദേശക വിഭാഗം പങ്കാളി ആന്റണി കല്ലൂക്കാരൻ എന്നിവർ സംസാരിച്ചു. ക്രോവ് ഗ്ലോബലിന്റെ യൂറോപ്പ് -മിഡിലീസ്റ്റ് -ആഫ്രിക്ക (ഇ.എം.ഇ.എ) പ്രാദേശിക സമ്മേളനം അടുത്ത മെയ് ആറു മുതൽ എട്ടുവരെ മസ്കത്തിൽ നടക്കുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡോ. ഡേവിസ് കല്ലുക്കാരൻ പ്രഖ്യാപിച്ചു. നൂറിലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 150 ലധികം പങ്കാളികളും അംഗ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ളവരും സമ്മേളനത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

