തെക്കൻ ബാത്തിനയിൽ വാദി മുറിച്ചുകടക്കൽ; ഏഴുപേർ പിടിയിൽ
text_fieldsവാദി മുറിച്ചുകടക്കാൻ ശ്രമിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ
മസ്കത്ത്: സ്വന്തം ജീവിതം അപകടപ്പെടുത്തുന്ന വിധത്തിൽ വാഹനങ്ങളുമായി വാദി മുറിച്ചുകടക്കാൻ ശ്രമിച്ചതിന് മൂന്ന് സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡന്റാണ് ഇവരെ പിടികൂടുന്നത്. വാഹനങ്ങൾ പിടിച്ചെടുത്തു. റുസ്താഖ് വിലായത്തിലെ വാദിസഹ്താനിലായിരുന്നു സംഭവം. ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ചുവരുന്നതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. മുന്നറിയിപ്പ് നൽകിയിട്ടും നിരവധി ആളുകളാണ് വാദി മുറിച്ചുകടക്കുന്നത്.
മസ്കത്ത്: കുത്തിയൊലിക്കുന്ന വാദി മുറിച്ചുകടക്കാൻ ശ്രമിച്ച നാലു സ്വദേശി പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിലാണ് സംഭവം.
വാദി ബനീ ഗാഫിര്‍ പ്രദേശത്തായിരുന്നു ഇവർ വാദി മുറിച്ചുകടക്കാൻ ശ്രമിച്ചിരുന്നത്. പ്രതികളെ നിയമനടപടികൾക്കായി അധികൃതർക്ക് കൈമാറി. കുത്തിയൊലിക്കുന്ന വാദികൾ മുറിച്ചുകടക്കരുതെന്ന് നേരത്തേതന്നെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ നിർദേശം നൽകിയിരുന്നു.
ഇത് ലംഘിക്കുന്നവർക്കെതിരെ മൂന്നു മാസം വരെ തടവും 500 റിയാല്‍ പിഴയും ചുമത്തിയേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിർദേശങ്ങൾ ലംഘിച്ച് പലരും വാദി മുറിച്ചുകടക്കുന്നത് അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

