മത്ര: ക്രൂസ് കപ്പലുകളുടെ വരവ് ഒരുമാസത്തേക്ക് റദ്ദാക്കിയതോടെ, വിവിധ ഭാഷ-വേഷക ്കാരാല് സദാ ബഹുവർണമണിയാറുള്ള മത്ര സൂഖിലെ പോര്ബമ്പ ഭാഗത്തെ ടൂറിസം വ്യാപാര മേഖല ആ ളും ആരവും ഒഴിഞ്ഞ് പൂരം കഴിഞ്ഞ പറമ്പുപോലെ മൂകമായിക്കിടക്കുകയാണ്. ഇടപാടുകാരില്ലാത്തതിനാല് പരസ്പരം സംസാരിച്ചും മൊബൈലില്‍ വന്നുകൊണ്ടിരിക്കുന്ന കൊറോണ അപ്ഡേറ്റുകള് കണ്ട് അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും നേരം കളയുകയാണ് കച്ചവടക്കാരും തൊഴിലാളികളും. കറങ്ങി തളർന്ന സഞ്ചാരികൾക്ക് വിശ്രമിക്കാനായി ഇട്ടിരിക്കുന്ന പോര്ബമ്പ സ്ക്വയറിലെ ഇരിപ്പിടങ്ങള്‍ ഞായറാഴ്ച മുതൽ ഒഴിഞ്ഞ നിലയിലാണ്. കപ്പലുകളുള്ള ദിവസങ്ങളില്‍ ബഹളമയമാകാറുള്ള പ്രദേശമാണിവിടം.
സ്വദേശി കസ്റ്റമേഴ്സ് വന്നു പോകാറുള്ള ദര്‍വാസ ഭാഗത്തുള്ള ചില്ലറ വില്പന സൂഖിലും, ജി.ടി.ഒ പരിസരങ്ങളിലുള്ള മൊത്ത വിതരണ മാർക്കറ്റുകളുമൊക്കെ ആളൊഴിഞ്ഞ് കിടക്കുകയാണ്. സ്കൂൾ അവധി പ്രഖ്യാപിച്ച ഞായറാഴ്ച മുതലാണ് സൂഖിൽ ആളുകളുടെ വരവ് പാടേ കുറഞ്ഞതെന്ന് വ്യാപാരികൾ പറയുന്നു. മാസം പകുതി പിന്നിട്ടാല്‍ അടുത്ത ശമ്പള സമയം വരെ മന്ദത അനുഭവപ്പെടാറുണ്ടെങ്കിലും ഇത്രയേറെ കുറവ് ഉണ്ടായിട്ടില്ലെന്ന് ഇൗ ഭാഗങ്ങളിലുള്ള കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. വരുന്നവരിൽ ഏറെയും മാസ്ക് ധരിച്ചാണ് എത്തുന്നത്.
എന്നും അൽപംപോലും വിശ്രമമില്ലാതെ ജോലിത്തിരക്കിലേർപ്പെടാറുള്ളവരൊക്കെ വെറുതെയിരിക്കുകയാണെന്ന് ബലദിയ പാര്‍ക്കില്‍ ജോലി ചെയ്യുന്ന സജീര്‍ ആഡൂര് പറയുന്നു. ആളുകള്‍ അത്യാവശ്യം വരുന്നത് മാസ്കിനും സാനിറ്റൈസറിനുമൊക്കെയാണ്. അതാകെട്ട യഥേഷ്ടം ലഭ്യമല്ലെന്നും മറ്റൊരു വ്യാപാരിയായ ഫൈസല്‍ സിറ്റി പറഞ്ഞു.