Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​വി​ധ...

വി​വി​ധ കേ​സു​ക​ളി​ലാ​യി  ഏ​ഴു​ വി​ദേ​ശി​ക​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വി​വി​ധ കേ​സു​ക​ളി​ലാ​യി  ഏ​ഴു​ വി​ദേ​ശി​ക​ൾ അ​റ​സ്​​റ്റി​ൽ
cancel

മ​സ്​​ക​ത്ത്​: വി​വി​ധ കേ​സു​ക​ളി​ലാ​യി ഏ​ഴു​ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ മൂ​ന്നു​പേ​ർ ഗാ​ല ഇ​ൻ​ഡ​സ്​​ട്രി​യ​ൽ മേ​ഖ​ല​യി​ൽ​നി​ന്നാ​ണ്​ അ​സൈ​ബ പൊ​ലീ​സി​​​​െൻറ പി​ടി​യി​ലാ​യ​ത്. ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. വ​സ്​​ത്ര​ത്തി​നു​ള്ളി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ ഒ​ളി​പ്പി​ച്ചാ​ണ്​ ഇ​വ​ർ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​ന​ട​ന്നി​രു​ന്ന​ത്. മോ​ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ കു​റ്റ​ത്തി​ന്​ ബോ​ഷ​ർ പൊ​ലീ​സി​ലെ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ഏ​ഷ്യ​ൻ വം​ശ​ജ​നെ പി​ടി​കൂ​ടി. അ​ൽ ഖു​വൈ​റി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​യ​ർ ക​ണ്ടീ​ഷ​ന​ർ, റ​ഫ്രി​ജ​റേ​റ്റ​ർ, മൊ​ബൈ​ൽ ഫോ​ൺ, ഇ​ല​ക്​​ട്രി​ക്​ വ​യ​ർ, ഗ്യാ​സ്​ സി​ലി​ണ്ട​ർ തു​ട​ങ്ങി​യ​വ​യും ക​ണ്ടെ​ടു​ത്തു. 

മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ളം വ​ഴി മ​രി​ജു​വാ​ന​യും മ​യ​ക്കു​ഗു​ളി​ക​ക​ളും ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഷ്യ​ൻ വം​ശ​ജ​ൻ പി​ടി​യി​ലാ​യ​താ​യി ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​ർ​ബ​ൺ പേ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ പൊ​തി​ഞ്ഞ്​ വ്യ​ത്യ​സ്​​ത​മാ​യ രീ​തി​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​നു​ള്ള ശ്ര​മം. ല​ഗേ​ജി​ൽ​നി​ന്ന്​ 8.7 കി​ലോ മ​രി​ജു​വാ​ന​യും 1285 മ​യ​ക്കു​ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യും ക​സ്​​റ്റം​സ്​ അ​റി​യി​ച്ചു. 

വ​ഞ്ച​ന, ദു​ർ​മ​ന്ത്ര​വാ​ദം എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക്​ സീ​ബി​ൽ​നി​ന്ന്​ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​നും അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്. ആ​ളു​ക​ളെ സ​മീ​പി​ച്ച​ശേ​ഷം നി​ങ്ങ​ൾ​ക്ക്​ മേ​ൽ ദോ​ഷ​മു​ണ്ടെ​ന്നും അ​ത്​ സു​ഖ​പ്പെ​ടു​ത്തി ത​രാ​മെ​ന്നും വാ​ഗ്​​ദാ​നം ചെ​യ്​​താ​യി​രു​ന്നു ഇ​യാ​ളു​ടെ ത​ട്ടി​പ്പ്. സീ​ബി​ലെ ഒ​രു മാ​ർ​ക്ക​റ്റി​ലെ ഹെ​ർ​ബ​ൽ മ​രു​ന്നു​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക്കു​മു​ന്നി​ൽ​നി​ന്ന്​ ആ​ളു​ക​ളെ വ​ല​യി​ലാ​ക്കാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ്​ ഇ​യാ​ൾ അ​റ​സ്​​റ്റി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കു​റ്റ​ത്തി​ന്​ അ​സൈ​ബ​യി​ൽ​ ഏ​ഷ്യ​ൻ വം​ശ​ജ​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.  പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ ചെ​റു​ത്തു​നി​ന്നു​വെ​ന്ന കു​റ്റ​വും ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanCrime Newsgulf newsmalayalam news
News Summary - crime-oman-gulf news
Next Story