മനുഷ്യക്കടത്തിനെതിരെ ഒമാൻ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു
text_fieldsമസ്കത്ത്: മനുഷ്യക്കടത്തിനെതിരെ ഒമാൻ സർക്കാർതല കാമ്പയിൻ ആരംഭിച്ചു. നാഷനൽ കമ്മിറ്റി ഫോർ കോംബാറ്റിങ് ഹ്യൂമൻ ട്രാഫിക്കിങ്ങിെൻറ (എൻ.സി.സി.എച്ച്.ടി) ആഭിമുഖ്യത്തിൽ മൂന്നുമാസത്തെ രാജ്യവ്യാപക കാമ്പയിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ആഗോളതലത്തിൽ കഴിഞ്ഞ പത്തുവർഷ കാലയളവിൽ മനുഷ്യക്കടത്ത് അഭൂതപൂർവമായി വർധിച്ച സാഹചര്യം മുൻനിർത്തിയാണ് കാമ്പയിന് തുടക്കം കുറിച്ചതെന്ന് അറ്റോണി ജനറലും എൻ.സി.സി.എച്ച്.ടി ഡെപ്യൂട്ടി ചെയർമാനുമായ ഹുസൈൻ ബിൻ അലി അൽ ഹിലാലി പറഞ്ഞു.
മനുഷ്യക്കടത്തിെൻറ ഫലമായി ലൈംഗികചൂഷണവും അടിമത്ത ജോലിയും വർധിക്കുന്നത് മനുഷ്യ പുരോഗതിക്ക് തടസ്സമായി ഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്കിടയിൽ മനുഷ്യക്കടത്തിനെതിരായ അവബോധം വർധിപ്പിക്കുകയാണ് ‘ഇഹ്സാൻ’ എന്ന കാമ്പയിൻ ലക്ഷ്യമിടുന്നത്. ഇതുവഴി കുറ്റകൃത്യം തടയുന്നതിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ സാധിക്കുമെന്നും കാമ്പയിെൻറ ഉദ്ഘാടനം നിർവഹിച്ച അലി അൽ ഹിലാലി പറഞ്ഞു. ആഗോളതലത്തിൽ നടക്കുന്ന ഇൗ കുറ്റകൃത്യത്തിെൻറ വലയിൽനിന്ന് ഒമാനും മോചിതരല്ല. കുറ്റകരമാക്കുന്നതിന് ഒപ്പം ഇരകൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്നതിലൂടെയേ ഇത് ഇല്ലായ്മചെയ്യാൻ സാധിക്കൂ. അവരെ പുനരധിവസിപ്പിക്കാനും ഭാവിയിൽ ഇത്തരം കുറ്റവാളികളുടെ വലയിൽ പെടാതിരിക്കാൻ അവർക്ക് ആത്മവിശ്വാസം പകർന്നുനൽകുകയും വേണമെന്നും അൽ ഹിലാലി പറഞ്ഞു.
കാമ്പയിെൻറ സന്ദേശം വിവിധ മാധ്യമങ്ങളിലൂടെ സ്വദേശികളിലേക്കും വിദേശികളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. ഇതിന് അറബി,ഇംഗ്ലീഷ്, ഹിന്ദി, ബംഗ്ല, ഉർദു തുടങ്ങിയ ഭാഷകളിൽ പോസ്റ്ററുകൾ തയാറാക്കും. മസ്കത്ത്, മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം, ആർ.ഒ.പി സെൻററുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിക്കും. സമൂഹത്തിെൻറ എല്ലാ തലങ്ങളിലേക്കും പ്രത്യേകിച്ച് ചൂഷണത്തിന് ഇരയാകാൻ സാധ്യതയുള്ളവരിലേക്ക് സന്ദേശം എത്തിക്കുകയാണ് കാമ്പയിെൻറ ലക്ഷ്യമെന്നും അസി. അറ്റോണി ജനറൽ നാസർ അബ്ദുല്ല അൽ റിയാമി പറഞ്ഞു. പ്രതിരോധം, സംരക്ഷണം, പ്രോസിക്യൂഷൻ തുടങ്ങി മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിലെ മൂന്ന് വിഭാഗങ്ങൾ ഉൾപ്പെടുന്നതാകും കാമ്പയിൻ വഴി കൈമാറ്റം ചെയ്യപ്പെടുക. കുറ്റകൃത്യത്തിലേക്ക് എത്തിപ്പെടുന്ന തെറ്റായ രീതികെളക്കുറിച്ച അവബോധം പകരുന്നതിന് ഒപ്പം ഇത്തരം അനുഭവം ഉണ്ടായാൽ നേരിടേണ്ടത് എങ്ങനെയെന്ന വിവരവും കാമ്പയിൻ വഴി കൈമാറ്റം ചെയ്യപ്പെടും. നിയമപാലകർക്കായി വർക്ക്ഷോപ്പുകളും ബ്രീഫിങ് സെഷനുകളും ഉണ്ടാകുമെന്നും അബ്ദുള്ള അൽ റിയാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
