Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു​വ​തി​യെ വീ​ട്ടി​ൽ...

യു​വ​തി​യെ വീ​ട്ടി​ൽ കെ​ട്ടി​യി​ട്ട്​  പ​ണം ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ 

text_fields
bookmark_border
യു​വ​തി​യെ വീ​ട്ടി​ൽ കെ​ട്ടി​യി​ട്ട്​  പ​ണം ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ 
cancel
camera_alt???????????????? ??????? ?????????? ??????? ????????????? ?????? ???????? ????????????????? ????

മ​സ്​​ക​ത്ത്​: യു​വ​തി​യെ വീ​ട്ടി​ൽ കെ​ട്ടി​യി​ട്ട്​ 17,000 റി​യാ​ൽ ക​വ​ർ​ന്ന​യാ​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ പ്ര​തി കു​റ്റ​കൃ​ത്യ​ത്തി​നു​ ശേ​ഷം രാ​ജ്യം വി​ടാ​ൻ ശ്ര​മി​ക്ക​വേ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​​ പി​ടി​യി​ലാ​യ​ത്. ബ​ർ​ക്ക​യി​ലാ​ണ്​ സം​ഭ​വം. ഏ​ഷ്യ​ൻ വം​ശ​ജ​യാ​യ യു​വ​തി​യു​ടെ താ​മ​സ സ്​​ഥ​ല​ത്ത്​ അ​തി​ക്ര​മി​ച്ചു​ ക​യ​റി​യ പ്ര​തി യു​വ​തി​യു​ടെ കൈ​ക​ൾ കെ​ട്ടി​യി​ട്ട​ശേ​ഷം പ​ണം ക​വ​രു​ക​യാ​യി​രു​ന്നു.

ര​ണ്ടു പേ​രും ഏ​ത്​ രാ​ജ്യ​ക്കാ​രാ​ണെ​ന്ന​ത്​ അ​ട​ക്കം വി​വ​ര​ങ്ങ​ൾ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കു​റ്റ​കൃ​ത്യ​ത്തി​​െൻറ വി​വ​ര​മ​റി​ഞ്ഞ തെ​ക്ക​ൻ ബാ​ത്തി​ന പൊ​ലീ​സി​​െൻറ​യും ബ​ർ​ക്ക പൊ​ലീ​സി​​െൻറ​യും കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്​​ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ച്​ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യി​ൽ​നി​ന്ന്​  ക​വ​ർ​ന്ന പ​ണം ക​ട​ത്തി​യി​ട്ടു​ണ്ട്. കു​റ്റം ചു​മ​ത്തി​യ പ്ര​തി​യെ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി​യ​താ​യും പൊ​ലീ​സ്​ അ​റി​യി​ച്ചു. വീ​ടു​ക​ളി​ൽ ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanCrime Newsgulf newsmalayalam news
News Summary - crime-oman-gulf news
Next Story