ഒമാനിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു
text_fieldsഅറ്റോണി ജനറൽ നാസർ ഖാമിസ് അൽ സവാഹി വർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: ഒമാനിൽ കുറ്റകൃത്യങ്ങൾ സംബന്ധമായ പരാതികൾ 2020 നെക്കാൾ കഴിഞ്ഞ വർഷം 18.3 ശതമാനം വർധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ ഡിപാർട്ട്മെൻറ്. 2021ൽ 28,201 പരാതികളാണ് റിപ്പോർട്ട് ചെയ്തത്. കുറ്റകൃത്യങ്ങൾ വർധിക്കുന്നത് സംബന്ധമായ കാരണങ്ങൾ കണ്ടെത്താൻ നാഷനൽ സ്റ്റാസ്റ്റിക്കൽ ആൻഡ് ഇൻഫോമേഷൻ സെൻററുമായി ബന്ധപ്പെട്ട് വരികയാണെന്ന് അറ്റോണി ജനറൽ നാസർ ഖാമിസ് അൽ സവാഹി വർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ കുറ്റകൃത്യങ്ങൾ സംബന്ധമായ രേഖ അപകടകരമായ അവസ്ഥയിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമാനി സമുഹത്തിന്റെ സ്വഭാവ രീതികളിൽ മാറ്റം വരുത്തുന്നതിൽ സാമൂഹിക മാധ്യമങ്ങളിൽ വരുന്ന കിംവദന്തികൾക്ക് പങ്കുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയം കൈകര്യം ചെയ്യണം. ഉയർന്ന 10 പൊതു കേസുകളിൽ മുമ്പിൽ നിൽക്കുന്നത് വണ്ടി ചെക്ക് കേസുകളാണ്. 7,143 കേസുകളാണ് ഈ വിഭാഗത്തിലുള്ളത്.
രണ്ടാം സ്ഥാനം വിവര സേങ്കതിക വിദ്യ ഡിജിറ്റർ ഇടപാട് കേസുകളാണ്. 2,864 കേസുകളാണ് ഈ വിഭാഗത്തിലുള്ളത്. വിദേശി താമസ നിയമ ലംഘനം 2,858, മയക്ക് മരുന്ന് ഇപയോഗം 2,749, മനുഷ്യ സ്വാതന്ത്ര്യവും പദവിക്കും ഹാനിവരുത്തൽ 2,340, തൊഴിൽ നിയമ ലംഘനം 2,166, ഗതാഗത നിയമ ലംഘനം 2,034, ഉപഭോക്തൃ നിയമ ലംഘനം 2002, മോഷണം 1918, ബ്ലാക്ക് മെയിൽ 1,685 എന്നിവയാണ് ഒമാനിലെ പ്രധാന കുറ്റകൃത്യങ്ങൾ. പൊതു ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 107 കേസുകൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു. ഇതിൽ 33 കേസുകൾ ഒരു സർക്കാർ ഉദ്യോഗസഥനമായി ബന്ധപ്പെട്ട പൊതു ഫണ്ട് ദുരുപയോഗമാണ്. സാധാരണ പരാതികളിൽ 1470 അപമതിക്കൽ, 322 കേസുകൾ സ്വകാര്യ ജീവിതത്തിന്റെ പവിത്രത ലംഘിക്കൽ, 270 കേസുകൾ വ്യക്തികളെ ഭീഷണിപെടുത്തൽ, 29 കേസുകൾ ബ്ലാക്ക് മെയിൽ ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
കഴിഞ്ഞ വർഷം 13 കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്തു. 2020 ൽ ഒമ്പതായിരുന്നു കൊലപാതക കേസുകൾ. പെതു ഫണ്ടുകൾ, കള്ള പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകൾ 138 ആയിരുന്നു കഴിഞ്ഞ വർഷം. 2020 ൽ 132 ആയിരുന്നു ഈ വിഭാഗത്തിൽപെട്ട കേസുകൾ. കഴിഞ്ഞ വർഷം 17 മനുഷ്യ കടത്ത് കേസുകളം രജിസ്റ്റർ ചെയ്തു. 2020 ൽ ഇത് ഏഴായിരുന്നു. കഴിഞ്ഞ വർഷം കൊടിയ കുറ്റ കൃത്യങ്ങൾ 73 എണ്ണം വർധിച്ചു. 1,255 കേസുകൾ ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തു. 2020 ൽ 1,182 ആണ് കേസുകൾ. കുറ്റകരമായ പെരുമാറ്റ കേസുകളിൽ കഴിഞ്ഞ വർഷം മുൻ വർഷത്തെക്കൾ 18.5 ശതമാനം വർധനവുണ്ട്. മൊത്തം കേസുകളിൽ 41.6 ശതമാനവും മസ്കത്ത് ഗവർണറേറ്റിലാണ്. മൊത്തം 11,719 കേസുകളാണ് മസ്കത്ത് ഗവർണറേറ്റിൽ റിപ്പോർട്ട് ചെയ്തത്. വടക്കൻ ബാത്തിനയാണ് രണ്ടാം സ്ഥാനത്ത്. 14.5 ശതാമനം കേസുകളാണ് വടക്കൻ ബാത്തിനയിൽ റിപ്പോർട്ട് ചെയ്തത്. അതായത് 4,098 കേസുകൾ. ദോഫാർ ഗവർണറേറ്റിലാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കേസുകൾ വർധിച്ചത്. രണ്ടാം സ്ഥാനം തെക്കൻ ബാത്തിനക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

