സലാല ക്രിക്കറ്റ് ലീഗ്: അല്‍ അര്‍ദാഫ് ജേതാക്കള്‍
text_fieldsസലാല: ഒമാന്‍ ക്രിക്കറ്റ് ക്ളബ് സലാല സംഘടിപ്പിച്ച സലാല ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്‍റിന്‍െറ ഫൈനലില്‍ അല്‍ അര്‍ദാഫ് വിജയികളായി. 48 റണ്‍സിന് അല്‍ താബ ട്രേഡിങ് ടീമിനെ പരാജയപ്പെടുത്തിയാണ് അല്‍ അര്‍ദാഫ് ചാമ്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത അല്‍ അര്‍ദാഫ് നിശ്ചിത 20 ഓവറില്‍ 150 റണ്‍സെടുത്തു. 151 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ താബക്ക് 16 ഓവറില്‍ 112 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വിജയികള്‍ക്ക് ഒമാന്‍ ക്രിക്കറ്റ് ക്ളബ് ചെയര്‍മാന്‍ കനക്സി, കിംജി, ദോഫാര്‍ മേഖല കായിക മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മൂസ അഹ്മദ് അല്‍ മശ്അലി എന്നിവര്‍ ട്രോഫികള്‍ നല്‍കി. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനായി താബയിലെ നുമാനെയും മാന്‍ ഓഫ് ദി മാച്ചായി അല്‍ അര്‍ദാഫിലെ ഇല്‍യാസിനെയും തെരഞ്ഞെടുത്തു. ശശികയാണ് ടൂര്‍ണമെന്‍റിലെ മികച്ച ബാറ്റ്സ്മാന്‍, സച്ചിനാണ് മികച്ച ബൗളര്‍. കിംജി ഗ്രൂപ് ഡയറക്ടര്‍ അനില്‍ കിംജി, ഒമാന്‍ ക്രിക്കറ്റ് ക്ളബ് ഭാരവാഹികളായ ദിലീപ് മത്തേ, മധു ജെസ്റാനി, കിരണ്‍ ആശര്‍, വൈശാലി ജെസ്റാണി, ദുലീപ് മെന്‍ഡിസ് ഒമാന്‍ ക്രിക്കറ്റ് ക്ളബ് ക്യാപ്റ്റന്‍ സുല്‍ത്താന്‍ അഹമ്മദ്, ഇഖ്ബാല്‍ അരിവാല, മന്‍പ്രീത് സിങ്, സലാല ഇന്ത്യന്‍ സ്കൂളിന്‍െറയും പാകിസ്താന്‍ സ്കൂള്‍ സലാലയുടെയും കമ്മിറ്റി ഭാരവാഹികളും പ്രിന്‍സിപ്പല്‍മാരും ചടങ്ങില്‍ സംബന്ധിച്ചു. അതിഥികള്‍ക്ക് മെമന്‍േറാ നല്‍കി. മത്സരം വീക്ഷിക്കാന്‍ വിവിധ രാജ്യക്കാരായ നിരവധി പേര്‍ സാധയിലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ എത്തിയിരുന്നു. നവംബര്‍ 25ന് ആരംഭിച്ച ടൂര്‍ണമെന്‍റില്‍ 24 ടീമുകളാണ് പങ്കെടുത്തത്. നിലേഷ് ദീരാണി, ജോണ്‍ രാജാമണി, എസ്. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
