ക്രിക്കറ്റ് ലോകകപ്പ് യോഗ്യത ; ഒമാന്‍ ഇന്ന് നിർണായകം
text_fieldsമസ്കത്ത്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യതക്കുള്ള സൂപ്പര്‍ സിക്സ് റൗണ്ടിലെ നിർണായക മത്സരത്തിന് ഒമാൻ തിങ്കളാഴ്ച ഇറങ്ങും. സിംബാബ് വേയിലെ ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ നടക്കുന്ന മത്സരത്തിൽ നെതര്‍ലൻഡാണ് എതിരാളികൾ. ഇന്ന് വിജയിച്ചാൽ മാത്രമെ മുന്നോട്ടുള്ള പോക്ക് സാധ്യമാകൂ. ഒമാൻ സമയം രാവിലെ 11നാണ് മത്സരം. സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സിംബാബ് വേയോട് ഒമാൻ പൊരുതി തോറ്റിരുന്നു. അവസാന ഓവർവരെ പൊരുതിയ ഒമാൻ 14 റണ്‍സിനാണ് പരാജയപ്പെട്ടത്.
കശ്യപ് പ്രജാപതി (97 ബാളിൽ 103 റൺസ്), അയാൻ ഖാൻ (43 ബാളിൽ 47 റൺസ്), ആഖിബ് ഇല്യാസ് (61 ബാളിൽ 45 റൺസ്) എന്നിവർ മികച്ച പ്രകടനം നടത്തിയിരുന്നുവെങ്കിലും ഇടക്കും തലക്കുമായി വിക്കറ്റുകൾ വീണതും വലിയ കൂട്ടുകെട്ടുകൾ ഇല്ലാതെ പോയതുമാണ് റെഡ് വാരിയേഴ്സിന് തിരിച്ചടിയായത്. ഒപ്പം ബൗളർമാർ റൺ വിട്ടുകൊടുക്കുന്നതിൽ ധാരാളിത്തവും കാണിച്ചത് വിനയായി.
എന്നാൽ, കഴിഞ്ഞ കളിയിലെ പോരായ്മകൾ പരിഹരിച്ചായിരിക്കും കോച്ച് ദുലീപ് മെന്‍ഡിസ് ടീമിനെ ഇറക്കുക. ബൗളിങ്ങ് ഡിപ്പാർട്മെന്റിൽ ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ഒമാന്റെ അടുത്ത മത്സരം അഞ്ചിന് വെസ്റ്റിൻഡീസിനെതിരെയാണ്. സൂപ്പർ സിക്സിൽനിന്ന് നാലു ടീമുകള്‍ പ്ലേ ഓഫ് യോഗ്യത നേടും. പ്ലേ ഓഫിലെ വിജയികള്‍ ജൂലൈ ഒമ്പതിന് നടക്കുന്ന കലാശക്കളിയിൽ ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

