ക്രിക്കറ്റ് ടൂർണമെന്റ്; തും റൈത്ത് ക്രിക്കറ്റ് ക്ലബ് ജേതാക്കൾ
text_fieldsടിസ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ തും റൈത്ത് ക്രിക്കറ്റ് ക്ലബ് ട്രോഫിയുമായി
തും റൈത്ത്: തും റൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ തും റൈത്ത് ക്രിക്കറ്റ് ക്ലബ് വിജയികളായി .
ഫൈനലിൽ അസ്സഫ ഫുഡ്സ് ടീമിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. വാലി ഓഫിസിന് സമീപമുള്ള മൈതാനിയിൽ നടന്ന ടൂർണമെന്റിൽ എട്ട് ടീമുകൾ പങ്കെടുത്തു. ഫോയ്സൽ മാൻ ഓഫ് ദി ടൂർണമെന്റും സന്നാൻ മാൻ ഓഫ് ദി മാച്ചും കരസ്ഥമാക്കി. തഖീറിനെ മികച്ച ബാറ്ററായും അബ്ബാസിനെ മികച്ച ബാളറായും തെരഞ്ഞെടുത്തു.
സ്പോൺസേഴ്സ് പ്രതിനിധികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് റസ്സൽ മുഹമ്മദ്, ബിനു പിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ടിസ പ്രസിഡന്റ് ഷജീർ ഖാൻ, അബ്ദുൽ സലാം, പ്രസാദ് സി.വിജയൻ, ഷാജി.പി.പി, പുരുഷോത്തമൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

