ബില്ല ക്രിക്കറ്റ് ക്ലബ് ടൂർണമെൻറ്: ബർക്ക റൈഡേഴ്സ് ജേതാക്കൾ
text_fieldsമസ്കത്ത്: സവാദി കേന്ദ്രമായി പ്രവർത്തിക്കുന്ന ബില്ല ക്രിക്കറ്റ് ക്ലബിെൻറ ആഭിമുഖ്യത്തിൽ നടന്ന ഒന്നാമത് സുധീർ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെൻറിൽ ബർക്ക റൈഡേഴ്സ് ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ആതിഥേയരായ ബില്ല ക്രിക്കറ്റ് ക്ലബ് ടീമിനെ തോൽപിച്ചാണ് റൈഡേഴ്സ് ജേതാക്കളായത്. കഴിഞ്ഞമാസം മരിച്ച ബില്ല ക്രിക്കറ്റ് ക്ലബ് അംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന സുധീറിെൻറ ഒാർമക്കായാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്. ഫൈനലിനുശേഷം മൗനപ്രാർഥന നടത്തി.
വരുംവർഷങ്ങളിലും ടൂർണമെൻറ് വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമാപന ചടങ്ങിൽ നരേന്ദ്രൻ നായർ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. അജിത്ത്കുമാർ, കുഞ്ഞുമോൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
