ക്രിക്കറ്റ് ടൂർണമെന്റ്: യു.പി.സി ഒമാൻ ജേതാക്കൾ
text_fieldsമസ്കത്ത് കെ.എം.സി.സി അൽഖുവൈർ ഏരിയ സംഘടിപ്പിച്ച ഇ. അഹമ്മദ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ യു.പി.സി ഒമാൻ
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽഖുവൈർ ഏരിയ സംഘടിപ്പിച്ച ഇ. അഹമ്മദ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം പതിപ്പിൽ യു.പി.സി ഒമാൻ കിരീടം ചൂടി. കലാശക്കളിയിൽ എച്ച്.സി.സി ഇലവനെയാണ് പരാജയപ്പെടുത്തിയത്. ഒമാനിലെ പ്രമുഖ 16 ടീമുകൾ ആയിരുന്നു ടൂർണമെന്റിൽ മാറ്റുരച്ചിരുന്നത്. ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിനും ടൂർണമെന്റിലെ താരമായും യു.പി.സി ഒമാന്റെ റിൻഷാദിനെ തെരഞ്ഞെടുത്തു.
സെമി ഫൈനലുകളിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് യു.പി.സി ഒമാനിലെ സർഫറാസ്, എച്ച്.സി.സി ഇലവനിലെ സദ്ദാമും അർഹനായി. ബദർ സമ ക്ലിനിക് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി മസ്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, അൽഖുവൈർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം പേരാമ്പ്ര എന്നിവർ ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി.എസ്. ഷാജഹാൻ പഴയങ്ങാടി, കേന്ദ്ര കമ്മിറ്റി അംഗം അബൂബക്കർ പേരാമ്പ്ര എന്നിവർ ചേർന്ന് നൽകി. ടൂർണമെന്റ് മികച്ച രീതിയിൽ നടത്താൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്ന് സ്പോർട്സ് വിങ് കൺവീനർ ഹാഷിം പാറാട്, സി.എൻ. ഷാനിദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

