Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിക്കറ്റ്; സ്കിൽ വിഷൻ എൻ.ടി.എസ് ടീമിന് ജയം
text_fieldsbookmark_border
ഒമാൻ ക്രിക്കറ്റ് ലീഗിന്റെ എഫ് ഡിവിഷൻ മത്സരത്തിൽ വിജയിച്ച സ്കിൽ വിഷൻ എൻ.ടി.എസ് ടീം
മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ലീഗിന്റെ എഫ് ഡിവിഷൻ മത്സരത്തിൽ സ്കിൽ വിഷൻ എൻ.ടി.എസ് ടീമിന് ജയം. ഏഴു വിക്കറ്റിന് ബോംബെ മെഡിക്കൽസ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ ബോംബെ മെഡിക്കൽസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിന് 141 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എൻ.ടി.എസ്, ഷഹാസിന്റെയും സന്തോഷിന്റെയും അർധ സെഞ്ച്വറിയുടെ മികവിൽ വിജയം കാണുകയായിരുന്നു. നാലു വിക്കറ്റ് എടുത്ത വിഷ്ണുവും രണ്ടു വിക്കറ്റ് എടുത്ത ഷബീബും ബൗളിങ്ങിൽ മികച്ചുനിന്നു.
Next Story

