ഹെർബൽ, കോസ്മെറ്റിക് സ്റ്റോറുകളിൽ പരിശോധനയുമായി സി.പി.എ
text_fieldsവടക്കൻ ബാത്തിന ഗവർണറേറ്റിലെ ഹെർബൽ, കോസ്മെറ്റിക് സ്റ്റോറുകളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതർ പരിശോധന നടത്തുന്നു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഹെർബൽ, കോസ്മെറ്റിക് സ്റ്റോറുകളിൽ പരിശോധനയുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). സുവൈഖിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി വടക്കൻ ബാത്തിനയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസുമായി സഹകരിച്ച് നടത്തിയ പരിശോധന കാമ്പയിനിൽ 180 അനധികൃത ഉൽപനങ്ങൾ പിടിച്ചെടുത്തു. ഉപഭോക്തൃ സംരക്ഷണ മാനദണ്ഡങ്ങളും ആരോഗ്യ നിയന്ത്രണങ്ങളും ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
ഉപഭോക്തൃ സുരക്ഷ പ്രോത്സാഹിപ്പിക്കുക, സേവന ദാതാക്കളുടെ ദുരുപയോഗങ്ങൾ ചെറുക്കുക, ഉചിതമായ ആരോഗ്യ സാഹചര്യങ്ങളിൽ ഉൽപന്നങ്ങൾ സംഭരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവത്കരിക്കുക, ദാതാക്കളുമായുള്ള ഇടപാടുകളിൽ സുതാര്യതയും നീതിയും പ്രോത്സാഹിപ്പിക്കുക എന്നിവയും പരിശോധന കാമ്പയിനിലൂടെ ലക്ഷ്യമിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

