അനധികൃത ഫര്‍ണിച്ചര്‍ ഷോപ്പിന് താഴിട്ടു
text_fieldsഅനധികൃത ഫര്‍ണിച്ചര്‍ ഷോപ്പിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പരിശോധന നടത്തുന്നു
സുഹാര്‍: പ്രവാസി തൊഴിലാളികളുടെ അനധികൃത ഫര്‍ണിച്ചര്‍ ഷോപ്പ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അടച്ചുപൂട്ടി. വടക്കന്‍ ബാത്തിനയിലെ സുഹാറില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവന്ന ഫര്‍ണിച്ചര്‍ നിര്‍മാണ, അപ്ഹോള്‍സ്റ്ററി സ്ഥാപനമാണ് ഉപഭോക്തൃ വിഭാഗം അടച്ചുപൂട്ടിയത്.
ഗവര്‍ണറേറ്റിലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഡയറക്ടറേറ്റ് ജനറല്‍ നടത്തിയ പരിശോധനയിലാണ് അനധികൃത പ്രവര്‍ത്തനം കണ്ടെത്തിയത്. അടിസ്ഥാന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത അന്തരീക്ഷത്തിലാണ് തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും കണ്ടെത്തി.
തൊഴിലാളികള്‍ അനധികൃത സ്ഥലത്ത് ഫര്‍ണിച്ചര്‍ നിര്‍മാണവും അപ്ഹോള്‍സ്റ്ററിയും നടത്തുന്നതായി വിഷയം അന്വേഷിച്ച ടാസ്ക് ഫോഴ്സും സ്ഥിരീകരിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചു. ഒമാനിലുടനീളം ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനായി പരിശോധനകളും കര്‍ശന നടപടികളും തുടരുമെന്നും ഏതു തരത്തിലുള്ള ലംഘനങ്ങളും അംഗീകൃത ഔദ്യോഗിക മാര്‍ഗങ്ങള്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉപഭോക്തൃ സംരക്ഷണ വിഭാഗം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

