Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുപ്പിവെള്ള വിതരണ ഫാക്ടറിയിൽ സി.പി.എ പരിശോധന
text_fieldsbookmark_border
ദാഖിലിയയിലെ കുപ്പിവെള്ള വിതരണ ഫാക്ടറിയിൽ നടന്ന പരിശോധന
മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സി.പി.എ) സഹകരണത്തോടെ ദാഖിലിയയിലെ കുപ്പിവെള്ള വിതരണ ഫാക്ടറിയിൽ പരിശോധന നടത്തി. ബോട്ടിലുകളിൽ കാലഹരണപ്പെട്ട തീയതികൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന.
ചില പൗരന്മാരിൽനിന്ന് ചില പരാതികളും ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യണമെന്ന് സി.പി.എ ആവശ്യപ്പെട്ടു. ഉപഭോക്തൃ സംരക്ഷണനിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ വിതരണക്കാർ തയാറാകണമെന്നും നിദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

