സി.പി.എ ചെയർമാൻ മസ്കത്ത് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ചെയർമാൻ സുലായം ബിൻ അലി അൽ ഹക്മാനി മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദയുമായി കൂടിക്കാഴ്ച നടത്തി.
സംയുക്ത സഹകരണങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച. ഗവർണറേറ്റുകൾക്ക് പ്രയോജനം ചെയ്യുന്നതിനായി സർക്കാർ ഏജൻസികളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സി.പി.എയുടെ ആശയവിനിമയ സംരംഭത്തെ പറ്റി ഇരുപക്ഷവും ചർച്ച ചെയ്തു. മാർക്കറ്റുകളെ നിരീക്ഷിക്കുന്നതിലും പരിശോധിക്കുന്നതിലും സി.പി.എ നടത്തുന്ന ശ്രമങ്ങൾ യോഗം എടുത്തുപറഞ്ഞു.
സി.പി.എയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന വിഡിയോയുടെ അവതരണവും നടന്നു. ഗവർണറേറ്റുകളിലെ സി.പി.എ ഡിവിഷനുകൾക്ക് നൽകിയിട്ടുള്ള മേൽനോട്ട, സേവന അധികാരങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവ എടുത്തുകാണിക്കുന്നതായിരുന്നു വിഡിയോ. മസ്കത്ത് ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന സി.പി.എയുടെ സംരംഭങ്ങൾ, കാമ്പയിനുകൾ, അവരുടെ ശ്രമങ്ങളുടെ പ്രധാന സൂചകങ്ങൾ എന്നിവയും അവതരണത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.