കോവിഡ്: ഒമാനിൽ എട്ട് പേർ കൂടി മരിച്ചു
text_fields
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന എട്ടുപേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ഒമാനിലെ ആകെ മരണസംഖ്യ 521 ആയി. 207 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 167 പേർ സ്വദേശികളും 40 പേർ പ്രവാസികളുമാണ്. ഇതോടെ ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 81787 ആയി. 1433 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 76124 ആയി. 53 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 482 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 172 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്. മസ്കത്ത് ഗവർണറേറ്റിൽ 74 പേർക്കും വടക്കൻ ബാത്തിനയിൽ 44 പേർക്കും ദാഖിലിയയിൽ 33 പേർക്കും തെക്കൻ ബാത്തിനയിൽ 17 പേർക്കും ദോഫാറിൽ 12 പേർക്കും ദാഹിറയിൽ ഒമ്പത് പേർക്കും വടക്കൻ ശർഖിയയിൽ ഏഴുപേർക്കും തെക്കൻ ശർഖിയയിൽ ആറുപേർക്കും അൽ വുസ്തയിൽ മൂന്ന് പേർക്കും ബുറൈമിയിൽ രണ്ട് പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. വിലായത്ത് തലത്തിലെ കണക്കെടുക്കുേമ്പാൾ സുഹാറിലാണ് കൂടുതൽ രോഗികൾ. ഇവിടെ 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സീബിൽ 23 പേർക്കും മസ്കത്തിൽ 21ഉം മത്രയിൽ 16ഉം ബോഷറിൽ ഏഴും സഹമിൽ ഒമ്പതും നിസ്വയിൽ 11ഉം ബർക്കയിൽ ആറും സലാലയിൽ 12ഉം ആളുകളുകൾക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

