മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ 14 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 3802 ആയി. 518 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ മൊത്തം രോഗികളുടെ എണ്ണം 295535 ആയി. 622 പേർക്ക് കൂടി രോഗം ഭേദമായി. 277632 പേരാണ് ഇതുവരെ രോഗമുക്തരായത്. 63 പേരെക്കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 641 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 272 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.