Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​ വ​ക​ഭേ​ദം:...

കോ​വി​ഡ്​ വ​ക​ഭേ​ദം: ഒ​മാ​നി​ൽ നാ​ലു കേ​സു​ക​ൾ​കൂ​ടി ക​ണ്ടെ​ത്തി

text_fields
bookmark_border
കോ​വി​ഡ്​ വ​ക​ഭേ​ദം: ഒ​മാ​നി​ൽ നാ​ലു കേ​സു​ക​ൾ​കൂ​ടി ക​ണ്ടെ​ത്തി
cancel

മ​സ്​​ക​ത്ത്​: ജ​നി​ത​ക​മാ​റ്റം വ​ന്ന കോ​വി​ഡ്​ വൈ​റ​സ്​ ഒ​മാ​നി​ൽ കൂ​ടു​ത​ൽ പേ​രി​ൽ ക​ണ്ടെ​ത്തി. നാ​ലു​പേ​രി​ലാ​ണ്​ പു​തി​യ കോ​വി​ഡ്​ വൈ​റ​സ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്​​ച മു​ത​ൽ ശ​നി​യാ​ഴ്​​ച വ​രെ 598 പേ​ർ​ക്കു​കൂ​ടി പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,34,326 ആ​യി. 282 പേ​ർ​ക്കു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,26,854 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്.

ര​ണ്ടു​ പേ​ർ​കൂ​ടി മ​രി​ച്ചു. 1529 പേ​രാ​ണ്​ ഇ​തു​വ​രെ മ​രി​ച്ച​ത്. 11 പേ​രെ​ക്കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 102 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 27 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

പു​തി​യ രോ​ഗി​ക​ളി​ൽ 395 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണു​ള്ള​ത്.

സീ​ബ്​-138, മ​സ്​​ക​ത്ത്​-111, ബോ​ഷ​ർ-84, മ​ത്ര-48, അ​മി​റാ​ത്ത്​-11, ഖു​റി​യാ​ത്ത്​-​മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ലാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം. ര​ണ്ടാ​മ​തു​ള്ള വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ 63 പു​തി​യ രോ​ഗി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 38 പേ​രും സു​ഹാ​റി​ലാ​ണ്. തെ​ക്ക​ൻ ബാ​ത്തി​ന-39, ദാ​ഖി​ലി​യ-23, ദോ​ഫാ​ർ-19, ദാ​ഹി​റ-16, ബു​റൈ​മി-13, വ​ട​ക്ക​ൻ ശ​ർ​ഖി​യ-12, അ​ൽ വു​സ്​​ത-10, തെ​ക്ക​ൻ ശ​ർ​ഖി​യ-​ആ​റ്, മു​സ​ന്ദം-​ര​ണ്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid variant
News Summary - Covid variant: Four more cases were found in Oman
Next Story