Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ് വാക്സിനേഷൻ:...

കോവിഡ് വാക്സിനേഷൻ: സ്വകാര്യ ആശുപത്രികൾ സജീവമായി

text_fields
bookmark_border
കോവിഡ് വാക്സിനേഷൻ: സ്വകാര്യ ആശുപത്രികൾ സജീവമായി
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ലെ പ്ര​ധാ​ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​ല്ലാം കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ സ​ജീ​വ​മാ​യി. ഒാ​ൺ ദി ​സ്പോ​ട്ട് വാ​ക്സി​നേ​ഷ​ൻ, വാ​ക്സി​ൻ ബു​ക്കി​ങ് എ​ന്നി​വ സം​ബ​ന്ധ​മാ​യ നി​ര​വ​ധി പ​ര​സ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

ഒ​മാ​നി​ലെ എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഒ​രേ നി​ര​ക്കു​ത​ന്നെ​യാ​ണ് വാ​ക്സി​നേ​ഷ​ന്​ ഈ​ടാ​ക്കു​ന്ന​ത്. ആ​സ്​​ട്ര​സെ​ന​ക​യു​ടെ ര​ണ്ടു ഡോ​സി​ന്​ 16 റി​യാ​ലും ഫൈ​സ​റി​െ​ന്‍റ​തി​ന്​ 40 റി​യാ​ലു​മാ​ണ്​ നി​ര​ക്ക്. ര​ണ്ട്​ ​േഡാ​സു​ക​ൾ​ക്കു​മാ​യി ആ​റ്​ റി​യാ​ൽ സ​ർ​വി​സ്​ ചാ​ർ​ജ്​ പു​റ​മെ​യും ഈ​ടാ​ക്കും.

അ​തി​നി​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ േകാ​വി​ഡ് വാ​ക്സി​ന് ഫീ​സ് ഇൗ​ടാ​ക്കു​ന്ന​തി​നെ​തി​രെ ഒ​മാ​നി പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും രം​ഗ​ത്തെ​ത്തി. ഒ​മാ​നി​ൽ വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി​രി​ക്കെ എ​ന്തി​നാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഫീ​സ്​ ഇൗ​ടാ​ക്കു​ന്ന​തെ​ന്നാ​ണ് പ​ല​രും ചോ​ദി​ക്കു​ന്ന​ത്. ഇ​ത്ത​രം സ​ന്ദി​ഗ്ധ​ഘ​ട്ട​ത്തി​ൽ സ​ർ​വി​സ് ഫീ​സ്​ ഇൗ​ടാ​ക്കു​ന്ന​ത് തീ​രെ ശ​രി​യ​ല്ലെ​ന്നു​മാ​ണ് പ​ല​രും പ​റ​യു​ന്ന​ത്. ലോ​ക​ത്തിെ​ല നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കുേ​മ്പാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ നി​ര​ക്ക് ഇൗ​ടാ​ക്കു​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്ന്​ പ​ല​രും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ചു.

വാ​ക്സി​നേ​ഷ​ൻ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ ചി​ല ആ​ളു​ക​ൾ​ക്ക് യാ​ത്രാ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി പെെ​ട്ട​ന്ന് വാ​ക്സി​നേ​ഷ​ൻ ആ​വ​ശ്യ​മാ​യി വ​രും. അ​ത്ത​ര​ക്കാ​രാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccinationOman Private Hospitals
News Summary - Covid Vaccination: Private Hospitals Active
Next Story