കോവിഡ് വാക്സിനേഷൻ തുടരുന്നു
text_fieldsമസ്കത്ത്: ഫൈസർ, ഒാക്സ്ഫഡ്-ആസ്ട്രസെനക കോവിഡ് വാക്സിനേഷൻ തുടരുന്നു. 14,463 പേർക്കാണ് ഇതുവരെ ഒാക്സ്ഫഡ്-ആസ്ട്രസെനക വാക്സിൻ നൽകിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലക്ഷ്യമിട്ടതിെൻറ 20 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 65 വയസ്സിനു മുകളിലുള്ളവർക്കാണ് ആസ്ട്രസെനക വാക്സിൻ നൽകുന്നത്.
ഫൈസർ കോവിഡ് വാക്സിെൻറ ആദ്യ ഡോസ് മുൻഗണന പട്ടികയിലുള്ളതിെൻറ 27,000ത്തിലധികം പേർക്കാണ് നൽകിയത്. ഇത് ലക്ഷ്യമിട്ടതിെൻറ 95 ശതമാനമാണ്. രണ്ടാമത്തെ ഡോസ് 22,369 പേർക്ക് നൽകിക്കഴിഞ്ഞു. ലക്ഷ്യമിട്ടതിെൻറ 82 ശതമാനമാണിത്. കൂടുതൽ വാക്സിൻ അംഗീകൃത വഴികളിലൂടെ ഒമാനിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ, അന്തർദേശീയ തലത്തിൽ അംഗീകാരം ലഭിച്ച വാക്സിനുകേള ഒമാനിൽ ഉപയോഗിക്കുകയുള്ളൂ. സുരക്ഷയും കാര്യക്ഷമതയുമടക്കം കാര്യങ്ങൾ വിലയിരുത്തുകയും ചെയ്യും. വാക്സിൻ ലഭ്യമാക്കുന്നതിനായി ഒമാൻ സർക്കാറും വാക്സിൻ ഉൽപാദന കമ്പനികളുമായും ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻ ആൻഡ് ഇമ്യൂണൈസേഷനുമായും നിരവധി ധാരണപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ഇതുവരെ 1.56 ലക്ഷം ഡോസ് കോവിഡ് വാക്സിനാണ് ഒമാനിലെത്തിയത്. ഇതിൽ 56,000 ഡോസ് ഫൈസറിെൻറയും ഒരു ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്ര സെനകയുടേതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

