നാഷനൽ മ്യൂസിയത്തിലെ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സമാപിച്ചു
text_fieldsബദർ അൽ സമ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മൊയ്തിൻ ബിലാലും ഫിറാസത്ത് ഹസനും ജമാൽ അൽ മൂസാവിക്കും ഡോ.മാസിൻ ബിൻ ജവാദ് അൽ ഖാബൂരിയും മെമേൻറാ സമ്മാനിക്കുന്നു
മസ്കത്ത്: നാഷനൽ മ്യൂസിയത്തിൽ ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിെൻറ നേതൃത്വത്തിൽ നടന്നുവന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പ് സമാപിച്ചു. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രമായിരുന്നു ഇത്. രണ്ടു മാസം നീണ്ട ക്യാമ്പിൽ 450ലധികം കമ്പനികളിലെയും കോർപറേറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ആയിരക്കണക്കിന് ഡോസ് ഫൈസർ വാക്സിൻ നൽകി.
സമാപന ചടങ്ങിൽ നാഷനൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ അൽ മൂസാവി, ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിെൻറ മേധാവി ഡോ.മാസിൻ ബിൻ ജവാദ് അൽ ഖാബൂരി, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മൊയ്തിൻ ബിലാൽ, ഫിറാസത്ത് ഹസൻ, സി.ഇ.ഒ പി.ടി. സമീർ, സി.ഒ.ഒ ജേക്കബ് ഉമ്മൻ, ചീഫ് മെഡിക്കൽ ഓഫിസർ കെ.ഒ. ദേവസി തുടങ്ങിയവർ സംബന്ധിച്ചു. ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മൊയ്തിൻ ബിലാലും ഫിറാസത്ത് ഹസനും ജമാൽ അൽ മൂസാവിക്കും ഡോ.മാസിൻ ബിൻ ജവാദ് അൽ ഖാബൂരിയും മെമേൻറാകൾ സമ്മാനിച്ചു.
ആരോഗ്യമന്ത്രാലയവുമായി എല്ലാ രീതിയിലുള്ള സഹകരണവും ബദർ അൽ സമ തുടരുമെന്ന് സി.ഇ.ഒ പി.ടി സമീർ പറഞ്ഞു. സി.ഒ.ഒ ജേക്കബ് ഉമ്മൻ നന്ദി പറഞ്ഞു. കൃത്യമായ ക്രമീകരണം വഴി വാക്സിനേഷൻ ക്യാമ്പ് കാര്യക്ഷമമായ രീതിയിൽ നടത്താൻ സാധിച്ചതായി കെ.ഒ. ദേവസി പറഞ്ഞു. ബദർ അൽ സമ ഗ്രൂപ്പിന് കീഴിൽ ഇതുവരെ 2.80 ലക്ഷത്തിലധികം പേർക്കാണ് വാക്സിൻ നൽകിയത്. സ്വകാര്യ മേഖലയിലെ ഏറ്റവും ഉയർന്ന എണ്ണമാണിത്.