Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ രണ്ട്​ മലയാളികൾ കൂടി മരിച്ചു

text_fields
bookmark_border
ആലപ്പുഴ, മലപ്പുറം സ്വദേശികളാണ്​ മരിച്ചത്​
കോവിഡ്​: ഒമാനിൽ രണ്ട്​ മലയാളികൾ കൂടി മരിച്ചു
cancel
camera_alt

സുനീർ, സുരേഷ് കുമാർ

മസ്​കത്ത്/സൂർ​: കോവിഡ്​ ബാധിച്ച്​ ഒമാനിൽ രണ്ട്​ മലയാളികൾ കൂടി മരിച്ചു. ആലപ്പുഴ ചേർത്തല സ്വദേശി ചിറയിൽ വീട്ടിൽ വെങ്കിടേശ്വര പിള്ളയുടെ മകൻ സുരേഷ് കുമാർ (54) സൂർ സർക്കാർ ആശുപത്രിയിലാണ്​ മരണപ്പെട്ടത്​. സൂറിലെ ഹോട്ടലിൽ കഴിഞ്ഞ പത്തു വർഷത്തോളമായി കുക്കായി ജോലി ചെയ്യുന്ന സുരേഷ് കുമാർ കോവിഡ് ബാധിച്ച്​ കഴിഞ്ഞ ഒരു മാസത്തോളമായി സൂറിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയയാണ്​ മരണകാരണമായത്​. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം സുഹാറിൽ സംസ്​കരിക്കും. രാജമ്മ മാതാവും ലത ഭാര്യയുമാണ്​. മക്കൾ: അഖിൽ, നന്ദന.

മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ പറച്ചികോടൻ സുനീർ മസ്കത്തിലെ അൽ നഹ്ദ ആശുപത്രിയിലാണ്​ മരണപ്പെട്ടത്​. ബർക്കയിലാണ് ജോലി ചെയ്​തിരുന്നത്​. ഭാര്യ: കൊളമ്പിൽ സെലീന. മക്കൾ: സിനാൻ, ഫാത്തിമ സന, ഫാത്തിമ സെൻഹ, ഫാത്തിമ സിൻഹ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid Two more malayalis died in Oman
Next Story