കോവിഡ്: ഒമാനിൽ മൂന്നു മലയാളികൾകൂടി മരിച്ചു
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മൂന്നു മലയാളികൾകൂടി ഒമാനിൽ മരിച്ചു. പേരാമ്പ്ര കൊമ്മേരി അരയണരി പറമ്പ് ശ്രീ മന്ദിരത്തിൽ വിപിൻ (50) റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു.നിസ്വ ഫർഖിൽ ഷെൽ പെട്രോൾ പമ്പിൽ മാനേജറായിരുന്നു. മഞ്ജുഷയാണ് ഭാര്യ.
സുഹാറിൽ തൃശൂർ സ്വദേശിയും മരണപ്പെട്ടു. പെരുമ്പിലാവ് പാതാക്കര അണ്ടിപ്പാട്ടിൽ പരേതനായ കുഞ്ഞിപ്പയുടെ മകൻ അബ്ദുൽ ഖാദർ (56) ആണ് മരിച്ചത്. കോവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സുഹാറിലെ സാലം അൽബാദി കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. ആറുമാസം മുമ്പ് നാട്ടിൽ വന്നു മടങ്ങിയതാണ്.
ഖദീജ മാതാവും ഷഹർബാൻ ഭാര്യയുമാണ്. മക്കൾ: റമീസ് മുഹമ്മദ് (ദുബൈ), റസീൽ (ബി.ടെക് വിദ്യാർഥി). ഖബറടക്കം ഒമാനിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കും.കോഴിക്കോട് പേരാമ്പ്രക്കടുത്ത് നൊച്ചാട് സ്വദേശി ഗിരീഷ് ഇബ്രിയിലാണ് മരണപ്പെട്ടത്. കോവിഡ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ പത്ത് വർഷത്തോളമായി നിസ്വയിൽ സഊദ് ബഹ്വാൻ ഗ്രൂപ്പിൽ പാചകക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു.

