Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​കോ​വി​ഡ്​...

​കോ​വി​ഡ്​ വ​ർ​ധിക്കുന്നു; ക​ടു​ത്ത ന​ട​പ​ടി ഇ​പ്പോ​ഴി​ല്ല

text_fields
bookmark_border
​കോ​വി​ഡ്​ വ​ർ​ധിക്കുന്നു; ക​ടു​ത്ത ന​ട​പ​ടി ഇ​പ്പോ​ഴി​ല്ല
cancel
camera_alt

ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ സെ​യ്ദി

മ​സ്ക​ത്ത്​: കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ങ്കി​ലും സ​മ്പ​ദ്​​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​ന്ന ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഇ​പ്പോ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന്​ കോ​വി​ഡ്​ അ​വ​ലോ​ക​ന സൂ​പ്രീം ക​മ്മി​റ്റി അം​ഗ​വും ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യ ഡോ. ​അ​ഹ​മ്മ​ദ് അ​ൽ സെ​യ്ദി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​ത്ത​രം ഒ​രു സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്​ നീ​ങ്ങേ​ണ്ടി​വ​രു​ക​യാ​ണെ​ങ്കി​ൽ അ​പ്പോ​ൾ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നാ​ണ്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും വാ​ക്​​സി​നെ​ടു​ത്ത​വ​ർ​ക്കേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. മൂ​ന്നാം ഡോ​സ്​ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യം നി​ല​വി​ലി​ല്ല. അ​തേ​സ​മ​യം, പു​തി​യ വ​ക​ഭേ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ മൂ​ന്നാം ഡോ​സി​ന്​ ക​ഴി​യു​മെ​ന്നാ​ണ്​ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. 10 ശ​ത​മാ​നം പൗ​ര​ന്മാ​ർ ഇ​തു​വ​രെ ര​ണ്ടാം ഡോ​സ് എ​ടു​ത്തി​ട്ടി​ല്ല. നാ​ല്​ ശ​ത​മാ​നം പേ​ർ ആ​ദ്യ ഡോ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തു​വ​രെ ആ​റ്​ ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ്​ വാ​ക്സി​നു​ക​ൾ ന​ൽ​കി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി 2,30,000 പേ​ര്‍ ഇ​നി​യും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത​വ​രാ​യു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും കു​ത്തി​വെ​പ്പെ​ടു​ക്കാ​ത്ത​വ​രാ​ണ്. കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ക​ണ്ടെ​ത്തു​ന്ന മ​രു​ന്നു​ക​ളും വാ​ക്‌​സി​നു​ക​ളും ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടാ​ല്‍ കാ​ല​താ​മ​സം കൂ​ടാ​തെ രാ​ജ്യ​ത്തും ല​ഭ്യ​മാ​ക്കും. രാ​ജ്യ​ത്തെ വി​ദേ​ശി​ക​ളി​ല്‍ 90 ശ​ത​മാ​ന​വും ആ​ദ്യ ഡോ​സ് വാ​ക്‌​സി​നെ​ടു​ത്തു. 83 ശ​ത​മാ​നം ര​ണ്ട് ഡോ​സ് വാ​ക്‌​സി​നേ​ഷ​നും പൂ​ര്‍ത്തീ​ക​രി​ച്ച​വ​രാ​ണ്. രാ​ജ്യ​ത്ത് ആ​കെ 95,277 പേ​രാ​ണ് മൂ​ന്നാ​മ​ത് ഡോ​സെ​ടു​ത്ത​ത്. സു​പ്രീം ക​മ്മി​റ്റി​യു​ടെ പു​തി​യ ഉ​ത്ത​ര​വു​ക​ള്‍ ജ​നു​വ​രി 31വ​രെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍, പ്രാ​ദേ​ശി​ക, രാ​ജ്യാ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി ഇ​വ മാ​റി​യേ​ക്കും. അ​ടു​ത്ത വ​ർ​ഷം മി​ക​ച്ച​താ​യി​രി​ക്ക​ണ​മെ​ങ്കി​ൽ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ന​മ്മു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണം. 49 ദി​വ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ ​ രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ്​ മ​ര​ണം സ​ഭ​വി​ച്ച​ത്. ഇ​വ​ർ വാ​ക്​​സി​ൻ എ​ടു​ത്തി​രു​ന്നി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മ​ഹാ​മാ​രി​യി​ൽ​നി​ന്ന്​ സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കാ​ൻ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സ​ഹ​ക​ര​ണം സു​പ്രീം ക​മ്മി​റ്റി പ്ര​തീ​ക്ഷി​ക്കു​ന്നു. വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന ആ​ർ​ക്കും അ​തി​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ, സ​മൂ​ഹ​ത്തെ​യും പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​ർ​ക്കാ​റി‍െൻറ ക​ട​മ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​സീ​സ് ക​ൺ​ട്രോ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​സെ​യ്ഫ് ബി​ൻ സ​ലേം അ​ൽ-​അ​ബ്രി, പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ബ​ദ​ർ ബി​ൻ സെ​യ്ഫ് അ​ൽ റ​വാ​ഹി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

വാ​ക്‌​സി​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം

മ​സ്ക​ത്ത്​: കോ​വി​ഡി​നെ​തി​രെ രാ​ജ്യം​ അം​ഗീ​ക​രി​ച്ച ര​ണ്ട്​ ഡോ​സ്​ വാ​ക്സി​നെ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ജീ​വ​ന​ക്കാ​ര​ൻ തൊ​ഴി​ലു​ട​മ​ക്ക്​ ന​ൽ​ക​ണ​മെ​ന്ന്​ തൊ​ഴി​ൽ​മ​ന്ത്രാ​ല​യം. ഇ​തു​സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ​ദി​വ​സം തൊ​ഴി​ൽ​മ​​ന്ത്രാ​ല​യം സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. വാ​ക്സി​ൻ എ​ടു​ക്കാ​ൻ ആ​രോ​ഗ്യ​പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ അ​ത്​ തെ​ളി​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ബ​ന്ധ​പ്പെ​ട്ട​​​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatCovid spreadsNo drastic action230000 people not vaccinatedDr. Ahmed Al Saidi-Minister of Health
News Summary - Covid spreads; No drastic action now; 2,30,000 people have not yet been vaccinated - Dr. Ahmed Al Saidi, The Minister of Health
Next Story