Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ വ്യാപനം:...

കോവിഡ്​ വ്യാപനം: കുട്ടികളെ സ്​കൂളിലേക്ക്​ അയക്കാനില്ലെന്ന്​ ഭൂരിഭാഗം രക്ഷിതാക്കൾ

text_fields
bookmark_border
കോവിഡ്​ വ്യാപനം: കുട്ടികളെ സ്​കൂളിലേക്ക്​ അയക്കാനില്ലെന്ന്​ ഭൂരിഭാഗം രക്ഷിതാക്കൾ
cancel

മസ്​കത്ത്​: കോവിഡ്​ വ്യാപനം കുറയാത്ത സാഹചര്യത്തിൽ കുട്ടികളെ സ്​കൂളിലേക്ക്​ അയക്കാൻ താൽപര്യമില്ലെന്ന്​ രക്ഷിതാക്കൾ. സ്​കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്​ രക്ഷിതാക്കളുടെ പ്രതികരണം അറിയാൻ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ നടത്തിയ സർവേയിൽ പ​െങ്കടുത്ത ഭൂരിഭാഗം രക്ഷിതാക്കളുടെയും പ്രതികരണം ഇങ്ങനെയാണ്​. നിലവിലെ സാഹചര്യത്തിൽ സ്​കൂൾ തുറക്കുന്നത്​ കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും സർവേയിൽ പ​െങ്കടുത്തവർ പങ്കുവെച്ചു.

2500ലധികം പ്രതികരണങ്ങളാണ്​ രക്ഷിതാക്കളിൽ നിന്ന്​ ലഭിച്ചത്​്. ഇതിൽ ഏതാണ്ട്​ പത്ത്​ ശതമാനത്തോളം പേരാണ്​ സ്​കൂൾ തുറക്കുന്നതിനോട്​ അനുകൂലമായി പ്രതികരിച്ചത്​. അധ്യാപകരും ജോലിയുള്ള രക്ഷിതാക്കളുമൊക്കെയാണ്​ സ്​കൂൾ തുറക്കുന്നതിനെ അനുകൂലിച്ചവർ. ചില സ്​കൂൾ മാനേജ്​മെൻറുകളും ക്ലാസുകൾ പുനരാരംഭിക്കണമെന്ന അഭിപ്രായം സ്വീകരിച്ചു.

ഒമാനിൽ രോഗബാധിതരുടെ എണ്ണം ഉയർന്നുവരുന്ന നിലവിലെ സാഹചര്യത്തിൽ ഒരു കാരണവശാലും കുട്ടികളെ സ്​കൂളിൽ വിടാൻ കഴിയില്ലെന്ന്​ രക്ഷിതാവായ ഇന്ദു ബാബുരാജ്​ പറഞ്ഞു. എന്ത്​ മുൻകരുതലെടുത്താലും കുട്ടികളെ സ്​കൂളിൽ വിടുന്ന കാര്യം ആലോചിക്കാൻ പോലും കഴിയില്ല.

രോഗികളുടെ എണ്ണം കുറയുന്നതിന്​ ഒപ്പം സ്​കൂൾ അധികൃതർ മുൻകരുതൽ നടപടികളെ കുറിച്ച്​ കൃത്യമായി ബോധവത്​കരിക്കുകയും ചെയ്​ത ശേഷം മാത്രം സ്​കൂൾ തുറന്നാൽ മതി. രക്ഷിതാക്കൾക്ക്​ മുൻകരുതൽ നടപടികളെ കുറിച്ച്​ ധാരണയുണ്ടെങ്കിൽ മാത്രമേ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി നൽകാൻ സാധിക്കുകയുള്ളൂവെന്നും ഇന്ദു ബാബുരാജ്​ പറഞ്ഞു. മഹാമാരിയുടെ വ്യാപനം രൂക്ഷമായി തുടരുന്നപക്ഷം ഒാൺലൈൻ ക്ലാസുകൾ തന്നെ തുടരുന്നതാകും നല്ലതെന്ന്​ മറ്റൊരു രക്ഷിതാവായ ബിന്ദു നായരും പറഞ്ഞു.

നവംബർ ഒന്നിന്​ സ്​കൂളുകൾ തുറക്കാനാണ്​ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്​. നവംബറിലോ അടുത്ത വർഷം ജനുവരിയിലോ അടുത്ത വർഷം ഏപ്രിലിലോ അല്ലെങ്കിൽ വാക്​സിനേഷൻ ലഭ്യമായിട്ട്​ മാത്രം സ്​കൂൾ തുറന്നാൽ മതിയോ എന്നതായിരുന്നു സർവേയിലെ ചോദ്യം​. നവംബറിൽ സ്​കൂൾ തുറക്കുന്ന പക്ഷം ഒാൺലൈൻ ക്ലാസ് തുടരൽ​ അല്ലെങ്കിൽ ഒാൺലൈൻ,ഒാഫ്​ലൈൻ ക്ലാസുകൾ സമ്മിശ്രമായി ഒന്നിടവിട്ട ദിവസങ്ങളിൽ അല്ലെങ്കിൽ ക്ലാസ്​റൂം വിദ്യാഭ്യാസം അല്ലെങ്കിൽ തിയറി ക്ലാസുകൾ ഒാൺലൈനിലും പ്രാക്​ടിക്കൽ ക്ലാസുകൾ സ്​കൂളിലും എന്നീ ചോദ്യങ്ങൾക്കും പ്രതികരണം തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolCovid spread
Next Story