കോവിഡ്: സ്വകാര്യ മേഖലയെ സഹായിക്കാൻ കൈക്കൊണ്ട നടപടികൾ അവലോകനം ചെയ്തു
text_fieldsസാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ രൂപം നൽകിയ കമ്മിറ്റിയുടെ യോഗത്തിൽനിന്ന്
മസ്കത്ത്: കോവിഡിെൻറ സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി രൂപംനൽകിയ കമ്മിറ്റി യോഗം ചേർന്നു. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗം കോവിഡിെൻറ ആഘാതത്തിൽനിന്ന് സ്വകാര്യ ബിസിനസ് മേഖലയെ സംരക്ഷിക്കാനും നിലവിലെ അസാധാരണ സാഹചര്യത്തിൽ നിലനിൽപ് ഉറപ്പുവരുത്തുന്നതിനുമായി ഇതുവരെ കൈക്കൊണ്ട നടപടികൾ അവലോകനം ചെയ്തു.
വ്യവസായ, വാണിജ്യ മേഖലകൾക്കായി സർക്കാർ വിവിധ ഇൻസെൻറീവ് പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ച സംരംഭകർക്കായി എമർജൻസി വായ്പാ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. പദ്ധതികളുടെ പുരോഗതിെക്കാപ്പം സുപ്രീം കമ്മിറ്റിയുടെ പരിഗണനക്കു വെക്കേണ്ട മറ്റു വിഷയങ്ങളും കമ്മിറ്റി യോഗം ചർച്ചചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

