Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right83 ശതമാനം കോവിഡ്​...

83 ശതമാനം കോവിഡ്​ രോഗികളും 50 വയസ്സിൽ താഴെയുള്ളവർ –അണ്ടർ സെക്രട്ടറി

text_fields
bookmark_border
83 ശതമാനം കോവിഡ്​ രോഗികളും 50 വയസ്സിൽ താഴെയുള്ളവർ –അണ്ടർ സെക്രട്ടറി
cancel
camera_alt????????? ??? ????? ?? ???????

മസ്​കത്ത്​: രാജ്യത്തെ കോവിഡ്​ ബാധിതരിൽ 83 ശതമാനവും 15നും 50നുമിടയിൽ പ്രായമുള്ളവരാണെന്ന്​ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ്​ ബിൻ സൈഫ്​ അൽ ഹുസ്​നി. 66 ശതമാനം രോഗികളും വിദേശികളാണ്​. ഇതിൽ 82 ശതമാനവും പ​ുരുഷന്മാരാണെന്നും അൽ ഹുസ്​നി ഒമാൻ ടെലിവിഷന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രോഗബാധ ഇതുവരെ പാരമ്യതയിൽ എത്തിയിട്ടില്ല. രോഗപ്പകർച്ചയുടെ തോത്​ ഉയരുകയാണെങ്കിലും സ്​ഥിതി ഗതി സാധാരണ നിലയിലാണെന്നാണ്​ ആരോഗ്യ മന്ത്രാലയത്തി​​െൻറ വിലയിരുത്തൽ. നിലവിൽ 72,000ത്തോളം പരിശോധനയാണ്​ നടത്തിയത്​.

111 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 33 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​. ഇതിൽ 30 പേർക്ക്​ വ​െൻറിലേറ്ററി​​െൻറ പിന്തുണയോടെയാണ്​ ചികിത്സ നൽകുന്നതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. കോവിഡ്​ വ്യാപനം തടഞ്ഞു നിർത്തുന്നതിന്​ സാമൂഹിക അകലം പാലിക്കുക മാത്രമാണ്​ കാര്യക്ഷമമായ വഴിയെന്നും അൽ ഹുസ്​നി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsunder secretarycovid
News Summary - covid-oman-under secretary-gulf news
Next Story