Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ര​ും –ആ​രോ​ഗ്യ​മ​ന്ത്രി 

text_fields
bookmark_border
കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ര​ും –ആ​രോ​ഗ്യ​മ​ന്ത്രി 
cancel
camera_alt?????????????????? ??????????? ???? ???????????? ??? ???????
മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​യ​രാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി അ​ഹ​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി പ​റ​ഞ്ഞു. ഒ​മാ​ൻ ടെ​ലി​വി​ഷ​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​നി​യാ​ഴ്​്​​ച 603 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​വി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​തി​ദി​നം 400​ മു​ത​ൽ 800 വ​രെ എ​ന്ന തോ​തി​ലാ​ണ്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന​ത്. മു​ന്ന​റി​യി​പ്പു​ക​ൾ പാ​ലി​ക്കാ​തെ റ​മ​ദാ​നി​ൽ നി​ര​വ​ധി ഒ​ത്തു​ചേ​ര​ലു​ക​ൾ ന​ട​ന്ന​താ​ണ്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​റാ​വീ​ഹ്​ ന​മ​സ്​​കാ​ര​ത്തി​നും നോ​മ്പു​തു​റ​ക്കു​മെ​ല്ലാം പ​ല​യി​ട​ങ്ങ​ളി​ലും ഒ​ത്തു​ചേ​ര​ലു​ക​ൾ ന​ട​ന്ന​താ​ണ്​ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രാ​നു​ള്ള കാ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newscovid
News Summary - covid-oman-gulf news
Next Story