കോവിഡ് ബോധവത്കരണം: സന്ദേശവുമായി ‘നിങ്ങ പറ ഞങ്ങ കേക്ക’
text_fieldsമസ്കത്ത്: ആദിവാസികൾ എല്ലാ രീതിയിലും അവഗണിക്കപ്പെടുന്ന വിഭാഗമാണ്. കൃത്യമായ ചികിത്സ ലഭിക്കാതെയും പട്ടിണി മൂലവുമൊക്കെ ആദിവാസികൾ മരണപ്പെടുന്ന വാർത്തകൾ പലപ്പോഴും നമുക്ക് കേൾക്കാം. അതുകൊണ്ടു തന്നെ കോവിഡ് മഹാമാരിയെ കുറിച്ച ബോധവത്കരണങ്ങൾ ചിലപ്പോൾ ആദിവാസി സമൂഹത്തിലേക്ക് എത്തിയിരിക്കണമെന്നില്ല. അങ്ങനെ ഒരു ബോധവത്കരണം എന്ന ഉദ്ദേശ്യത്തോടെ മസ്കത്തിലെ ഒരു കൂട്ടം കലാകാരൻമാർ ഉണ്ണി ആർട്സിെൻറ ബാനറിൽ അവതരിപ്പിച്ച ഹ്രസ്വചിത്രമാണ് ‘നിങ്ങ പറ ഞങ്ങ കേക്ക’. ഉണ്ണി ആർട്സ്, മനോഹരൻ ഗുരുവായൂർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
കോരൻ എന്ന ആദിവാസി യുവാവ് ലോക്ഡൗൺ സമയത്ത് നാട്ടിൽ എത്തുകയും, അതിന് ശിക്ഷ കിട്ടിയതിെൻറ കാരണം വ്യക്തമാവാതെ പരാതിയായി പൊലീസിനെ സമീപിക്കുമ്പോൾ, നല്ല രീതിയിൽ കോരനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
കോരനെ അവതരിപ്പിച്ച ഉണ്ണി ആർട്സ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സഹസംവിധാനം: ബീന മനോഹർ, ജാഫർ ചിറക്കൽ, രചന: മീര മേനോൻ, കാമറ: സത്യദാസ് കിടങ്ങൂർ, എഡിറ്റിങ്: ശരത് ചന്ദ്രൻ, സംഗീതം: ദീപക് രവി. സമൂഹത്തിലേക്ക് ഒരു നല്ല സന്ദേശം കൈമാറിയ രീതിയിലാണ് പ്രേക്ഷകർ ഈ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്.