Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2020 6:56 AM IST Updated On
date_range 6 May 2020 6:56 AM ISTകോവിഡ് പ്രതിരോധം: മലയാളി വീട്ടമ്മമാരുടെ നൃത്താവിഷ്കാരം ശ്രദ്ധേയം
text_fieldsbookmark_border
camera_alt???????????????????? ???????????????
മസ്കത്ത്: കോവിഡ് കാലത്തെ ഒന്നിച്ചുനേരിടുക എന്ന സന്ദേശത്തോടെ സിതാര ആലപിച്ച ‘വിശ്വമാകെ വിത്തെറിഞ്ഞു വിളവെടുത്തു പോരുമീ വന്‍വിപത്തിനെ തടുത്തു നിര്‍ത്തുവാനുണർന്നിടാം’ എന്ന ഗാനത്തിന് മസ്കത്തിലെ മലയാളി വീട്ടമ്മമാർ ഒരുക്കിയ വിഡിയോ നൃത്താവിഷ്കാരം ശ്രദ്ധേയമാകുന്നു. അഞ്ജലി ബിജുവാണ് കോറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്. ആശ്രിത രഞ്ജിത്ത്, ദീപ സുമിത്, അഖില രമിത് എന്നിവരാണ് വിഡിയോയിൽ അണിനിരക്കുന്ന മറ്റുള്ളവർ. ഒാരോരുത്തരും അവരവരുടെ വീടുകളിൽ വെച്ചാണ് നൃത്ത വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് അത് ഒരുമിച്ചുചേർത്ത ശേഷം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കുകയായിരുന്നു. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന് ഊർജംപകരുന്ന രീതിയിലുള്ള വിഡിയോക്ക് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
