കോവിഡ്: പ്രവാസികൾക്കുള്ള 5000 രൂപ; വിമാന ടിക്കറ്റ് നിർബന്ധമില്ല
text_fieldsമസ്കത്ത്: നാട്ടിൽ എത്തി കോവിഡ് 19ൻെറ പശ്ചാത്തലത്തിൽ തിരിച്ചുവരാൻ കഴിയാത്ത പ്രവാസികൾക്ക് േനാർക്ക നൽകുന്ന 5000 രൂപയുടെ ധനസഹായത്തിന് അപേക്ഷിക്കുേമ്പാൾ വിമാനടിക്കറ്റ് നിർബന്ധമില്ല. ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നേരത്തേ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ് അപ് ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു. കാലാവധി കഴിയാത്ത വിസ, പാസ്പോർട്ട് ഉള്ളവർക്കും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്.
ടിക്കറ്റിൻെറ പകർപ്പ് ഇല്ല എന്ന കാരണത്താൽ അപേക്ഷ നിരസിക്കില്ല. മേയ് 5 വരെ അപേക്ഷ സ്വീകരിക്കും. ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ധനസഹായം ലഭിക്കുക. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കാതെ വരുകയും ചെയ്യുന്നവർക്കാണ് ധനസഹായം. ഇതിന് നോർക്കയുടെ തിരിച്ചറിയൽ കാർഡ് വേണമെന്ന് ഉത്തരവിൽ പറയുന്നില്ല.
സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിൻറ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിൻെറ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയക്കില്ല.
കാലാവധിയുള്ള പാസ്പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കുമാണ് അർഹത. പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്പോർട്ടിൻെറ ഒന്ന്, രണ്ട്, അഡ്രസ് പേജുകൾ, യാത്രാ വിവരമടങ്ങിയ പേജ്, പാസ്പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി, അപേക്ഷകൻെറ ബാങ്ക് വിവരങ്ങൾ എന്നിവ അപ്ലോഡ് ചെയ്യണം. നോർക്ക റൂട്ട്സിൻെറ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ നൽകേണ്ടത്. വിശദ വിവരം 04712770515, 2770557 (ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ) നമ്പറിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
