Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്തി​ൽ പു​തി​യ...

മ​സ്​​ക​ത്തി​ൽ പു​തി​യ കോ​വി​ഡ്​ രോ​ഗി​ക​ൾ കു​റ​ഞ്ഞു

text_fields
bookmark_border
മ​സ്​​ക​ത്തി​ൽ പു​തി​യ കോ​വി​ഡ്​ രോ​ഗി​ക​ൾ കു​റ​ഞ്ഞു
cancel

മ​സ്​​ക​ത്ത്​: ത​ല​സ്​​ഥാ​ന ഗ​വ​ർ​ണ​റേ​റ്റി​ന്​ ആ​ശ്വാ​സ്യ​മാ​യി പു​തി​യ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ ​ത്തി​ൽ കു​റ​വ്. വെ​ള്ളി​യാ​ഴ്​​ച 74 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 17 പേ​ ർ മാ​ത്ര​മാ​ണ്​ മ​സ്​​ക​ത്തി​ൽ നി​ന്നു​ള്ള​ത്. 25 വൈ​റ​സ്​​ബാ​ധ​ക​ൾ റി​പ്പോ​ർ​ട്ട്​​ചെ​യ്​​ത തെ​ക്ക​ൻ ശ​ർ​ഖി​യ​യാ​ണ്​ മു​ന്നി​ൽ. ഇ​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1790 ആ​യി ഉ​യ​ർ​ന്നു. രോ​ഗ​മു​ക്​​ത​രാ​യ​വ​രു​ടെ എ​ണ്ണം 325 ആ​യി ഉ​യ​ർ​ന്നി​ട്ടു​മു​ണ്ട്. മ​ല​യാ​ളി​യ​ട​ക്കം ഏ​ഴ്​ വി​ദേ​ശി​ക​ളും ര​ണ്ട്​ സ്വ​ദേ​ശി വ​യോ​ധി​ക​രും മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്​​തു.


മൊ​ത്തം രോ​ഗ​ബാ​ധി​ത​രി​ൽ 1326 പേ​രാ​ണ്​ മ​സ്​​ക​ത്തി​ൽ​നി​ന്നു​ള്ള​ത്. സു​ഖ​പ്പെ​ട്ട​വ​രി​ൽ 218 പേ​രും ത​ല​സ്​​ഥാ​ന മേ​ഖ​ല​യി​ലാ​ണ്. മ​രി​ച്ച ഒ​മ്പ​തു​പേ​രും ഇ​വി​ടെ ചി​കി​ത്സ​യി​ലി​രു​ന്ന​വ​രാ​ണ്. തെ​ക്ക​ൻ ബാ​ത്തി​ന​യും തെ​ക്ക​ൻ ശ​ർ​ഖി​യ​യും വ​ട​ക്ക​ൻ ബാ​ത്തി​ന​യു​മാ​ണ്​ വൈ​റ​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ട്​ മു​ത​ൽ നാ​ലു​വ​രെ സ്​​ഥാ​ന​ങ്ങ​ളി​ൽ. തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ 147 പേ​ർ​ക്കും തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ 94 പേ​ർ​ക്കും വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ 78 പേ​ർ​ക്കു​മാ​ണ്​ ഇ​തു​വ​രെ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നി​ട​ത്തു​മാ​യി യ​ഥാ​ക്ര​മം 22 പേ​ർ​ക്കും ര​ണ്ട്​ പേ​ർ​ക്കും 24 പേ​ർ​ക്കും അ​സു​ഖം ഭേ​ദ​മാ​യി. മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ അ​സു​ഖ ബാ​ധി​ത​രു​ടെ​യും സു​ഖ​പ്പെ​ട്ട​വ​രു​ടെ​യും എ​ണ്ണം ചു​വ​ടെ; ദാ​ഖി​ലി​യ-74, 40; അ​ൽ ദാ​ഹി​റ- 27, 2; വ​ട​ക്ക​ൻ ശ​ർ​ഖി​യ - 23, 3; ദോ​ഫാ​ർ -12, 8; ബു​റൈ​മി-4,3; മു​സ​ന്ദം- 5, 3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news
News Summary - covid-oman-gulf news
Next Story