കോവിഡ്: ഒമാനിൽ ഒമ്പതു പേർ കൂടി മരിച്ചു
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒമ്പതു പേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1310 ആയി. ഇതിൽ 982 പേരും സ്വദേശികളാണ്. 363 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 118503 ആയി.
287 പേർ കൂടി രോഗമുക്തരായി. 108968 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 26 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 337 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത് ഇതിൽ 140 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 160 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. മസ്കത്ത്-55, സീബ്-51, ബോഷർ-35, മത്ര-12, അമിറാത്ത്-അഞ്ച്, ഖുറിയാത്ത്-രണ്ട് എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലെ രോഗികളുടെ എണ്ണം. രണ്ടാം സ്ഥാനത്തുള്ള വടക്കൻ ബാത്തിനയിൽ 61 പേരാണുള്ളത്. ഇതിൽ 45 പേരും സുഹാറിലാണ്. ദാഖിലിയ-41, ദോഫാർ-26, തെക്കൻ ബാത്തിന-20, വടക്കൻ ശർഖിയ-17, അൽ വുസ്ത-12, ബുറൈമി-11, ദാഹിറ-എട്ട്, തെക്കൻ ശർഖിയ-ഏഴ് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.

