Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​: ഇ​ന്ത്യ​ൻ...

കോ​വി​ഡ്​: ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന് ​ടി.​സി വാ​ങ്ങി​യ​ത്​ 3000ത്തി​ല​ധി​കം പേ​ർ

text_fields
bookmark_border
കോ​വി​ഡ്​: ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന് ​ടി.​സി വാ​ങ്ങി​യ​ത്​ 3000ത്തി​ല​ധി​കം പേ​ർ
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന്​ ടി.​സി വാ​ങ്ങി​യ​ത്​ മൂ​വാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ. മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ട്ടും മ​റ്റും കു​ടും​ബ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ കു​ട്ടി​ക​ൾ ട്രാ​ൻ​സ്​​ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വാ​ങ്ങി​യ​ത്. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ത്തെ ഉ​ദ്ധ​രി​ച്ച്​ അ​റേ​ബ്യ​ൻ സ്​​റ്റോ​റീ​സാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

വ​ന്ദേ ഭാ​ര​ത്​ മി​ഷ​ൻ തു​ട​ങ്ങി​യ മേ​യ്​ മു​ത​ൽ സെ​പ്​​റ്റം​ബ​ർ അ​വ​സാ​നം വ​രെ 85,000ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​രാ​ണ്​ ഒ​മാ​നി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ​ത്. ഇ​തു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​േ​മ്പാ​ൾ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വ്​ കു​റ​ഞ്ഞ തോ​തി​ലാ​ണ്. 21 ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലാ​യി 46000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​ഠി​ക്കു​ന്ന​ത്. ടി.​സി വാ​ങ്ങി​യ​വ​രി​ൽ 400ല​ധി​കം പേ​ർ സു​ഹാ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ നി​ന്നാ​ണ്. മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ​നി​ന്ന്​ 350ല​ധി​കം ടി.​സി​ക​ളും സ​ലാ​ല​യി​ൽ​നി​ന്ന്​ മു​ന്നൂ​റി​ല​ധി​കം ടി.​സി​ക​ളും ന​ൽ​കി. മൊ​ത്തം ക​ണ​ക്കെ​ടു​ക്കു​േ​മ്പാ​ൾ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ചു​ ശ​ത​മാ​ന​ത്തി​െൻറ മാ​ത്രം കു​റ​വാ​ണ്​ ഉ​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ഇ​പ്പോ​ൾ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്.അ​തി​നാ​ൽ ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian schoolsCovid gulfoman news
Next Story