കോവിഡ്: 3000ത്തിലധികം കുട്ടികൾ രോഗമുക്തരായി
text_fieldsമസ്കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച 3000ത്തിലധികം കുട്ടികൾക്ക് രോഗം ഭേദമായി. നാലു വയസ്സിൽ താഴെയുള്ള 3165 കുട്ടികളാണ് സെപ്റ്റംബർ 28 വരെയുള്ള കണക്കുപ്രകാരം രോഗബാധിതരായത്.
ഇതിൽ 25 പേർ മാത്രമാണ് ഇപ്പോഴും അസുഖ ബാധിതരായിട്ടുള്ളത്. മൊത്തം 924 പേരാണ് ഇതുവരെ മരണപ്പെട്ടത്. 14 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മരണപ്പെട്ടവരിൽ 365 പേർ 15നും 59നുമിടയിൽ പ്രായമുള്ളവരാണ്. 60 വയസ്സിന് മുകളിലുള്ള 559 പേരും മരണപ്പെട്ടിട്ടുണ്ട്. മരണപ്പെടുന്നതിൽ കൂടുതലും പുരുഷന്മാരാണെന്നും കണക്കുകൾ കാണിക്കുന്നു. ഇതുവരെ മരണപ്പെട്ടവരിൽ 684 പേരും പുരുഷന്മാരാണ്.

