Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോക്​ഡൗൺ:...

ലോക്​ഡൗൺ: മസ്​കത്തിനുള്ളിലെ സഞ്ചാരം കർശനമായി നിയന്ത്രിക്കും

text_fields
bookmark_border
ലോക്​ഡൗൺ: മസ്​കത്തിനുള്ളിലെ സഞ്ചാരം കർശനമായി നിയന്ത്രിക്കും
cancel

മസ്​കത്ത്​: 12 ദിവസത്തെ ലോക്​ഡൗൺ കാലയളവിൽ മസ്​കത്ത്​ ഗവർണറേറ്റിനുള്ളിലെ സഞ്ചാരം കർശനമായി നിയന്ത്രിക്കുമെന് ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഗ്രോസറി ഷോപ്പിങ്​ തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്ക്​ മാത്രമാണ്​ പുറത്തിറ ങ്ങാൻ അനുമതിയുണ്ടാവുകയുള്ളൂ.

വെള്ളിയാഴ്​ച രാവിലെ പത്തു മണിക്ക്​ മസ്​കത്ത്​ ഗവർണറേറ്റിലേക്കുള്ള എല്ലാ എ ൻട്രി, എക്​സിറ്റ്​ പോയിൻറുകളും അടക്കും. ഏപ്രിൽ 22ന്​ രാവിലെ പത്തുമണി വരെ മസ്​കത്തിനുള്ളിലുള്ള വ്യക്​തികളെ ആരെയും പുറത്തുപോകാനോ മറ്റ്​ ഗവർണറേറ്റുകളിലുള്ള ആരെയും മസ്​കത്തിലേക്ക്​ പ്രവേശിപ്പിക്കുകയും ഇല്ല.

അടിയന്തിര ആവശ്യങ്ങൾക്ക്​ മാത്രമാണ്​ ഇളവുണ്ടാവുകയുള്ളൂ. ലോക്ക്​ഡൗണി​​െൻറ ചുമതലയുള്ള അധികൃതരായിരിക്കും അടിയന്തിര സാഹചര്യങ്ങളിൽ പ്രവേശനാനുമതി നൽകുന്ന കാര്യം തീരുമാനിക്കുകയെന്ന്​ റോയൽ ഒമാൻ പൊലീസ്​ പബ്ലിക്​ റിലേഷൻസ്​ വിഭാഗം ഡയറക്​ടർ മേജർ മുഹമ്മദ്​ അൽ ഹാഷ്​മി അറിയിച്ചു.

ഒാഫിസിൽ സാന്നിധ്യം നിർബന്ധമുള്ളവർക്ക്​ ജോലിക്ക്​ പോകാം. ഇവർ കമ്പനിയിൽ നിന്നുള്ള കത്ത്​ കൈവശം വെച്ചിരിക്കണം. മസ്​കത്തിന്​ പുറത്ത്​ താമസിക്കുന്ന ജീവനക്കാർക്ക്​ കമ്പനികൾ പ്രത്യേകം ആവശ്യപ്പെട്ടാൽ അല്ലാതെ പ്രവേശനം അനുവദിക്കില്ല. ഏപ്രിൽ 22ന്​ രോഗബാധയുടെ സ്​ഥിതി വിലയിരുത്തിയ ശേഷമാണ്​ ലോക്​ഡൗൺ നീട്ടണോ അതോ അവസാനിപ്പിക്കണോയെന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്നും മേജർ മുഹമ്മദ്​ അൽ ഹാഷ്​മി അറിയിച്ചു.

അടിയന്തിര വാഹനങ്ങൾക്കും ഭക്ഷ്യോത്​പന്നങ്ങളുമായി വരുന്ന ട്രക്കുകൾക്കും വിലക്ക്​ ഉണ്ടാകില്ല. ആരോഗ്യ സേവനങ്ങളും സമൂഹത്തി​​െൻറ എല്ലാ തുറയിലും ഉള്ളവർക്ക്​ തടസമില്ലാതെ ലഭ്യമാകും.

മസ്​കത്ത്​ ഗവർണറേറ്റിൽ മത്ര വിലായത്തിലാണ്​ രോഗപകർച്ച ഉയർന്ന തോതിലുള്ളത്​. മത്ര വിലായത്ത്​ ഏപ്രിൽ ഒന്നുമുതൽ ലോക്​ഡൗണിലാണ്​. നീണ്ട നാളത്തേക്കുള്ള ഭക്ഷ്യോത്​പന്നങ്ങളുടെ ശേഖരമുള്ളതിനാൽ ആർക്കും പരിഭ്രാന്തി വേണ്ട. എല്ലാ അടിസ്​ഥാന സൗകര്യങ്ങളും തടസമില്ലാതെ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - covid lockdown muscat
Next Story